നമ്മൾ എല്ലാവരും ആപ്പിൽ വെറുതെ കഴിക്കാറാണോ പതിവ്. ഇനി മുതൽ ആപ്പിളിൽ കുറച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയുമൊക്കെ ചേർത്ത് ഒരു സാലഡാക്കി കഴിച്ചാലോ...ആപ്പിൾ സാലഡ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ആപ്പിൾ                          2 കപ്പ്  (ചെറിയ കഷ്ണങ്ങളാക്കിയത്)
സെലറി                          1 കപ്പ്  (ചെറിയ കഷ്ണങ്ങളാക്കിയത്) 
ഉണക്കമുന്തിരി             3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്                  3 ടേബിൾ സ്പൂൺ
മയണൈസ്                    2 ടേബിൾ സ്പൂൺ
ഓറഞ്ച് ജ്യൂസ്                2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഓറഞ്ച് ജ്യൂസ് മയണൈസുമായി യോജിപ്പിക്കുക. ഇതിലേക്ക് ആപ്പിൾ, സെലറി, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആപ്പിൾ സാലഡ് തയ്യാറായി...

ബ്രെഡ് ഓംലെറ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ...