ഓർമ്മകളിലെ ചക്ക വരട്ടിയത്; തയ്യാറാക്കുന്ന വിധം

Web Desk   | Asianet News
Published : Jun 03, 2021, 08:34 AM ISTUpdated : Jun 03, 2021, 09:20 AM IST
ഓർമ്മകളിലെ ചക്ക വരട്ടിയത്; തയ്യാറാക്കുന്ന വിധം

Synopsis

ചക്ക വരട്ടിയത് അഥവാ പഴമക്കാരുടെ ചക്ക കൊതപ്പിച്ചത്.... പത്ത് ചുള ചക്കയും ഒരു കഷ്ണം ശർക്കരയും ഒരുക്കപ്പ് തേങ്ങാപാലും ഒരു സ്പൂൺ ഏലയ്ക്ക പൊടിയും മാത്രം മതി പഴയകാല ഓർമ ഉണർത്തുന്ന ഈ ചക്ക വരട്ടി തയ്യാറാക്കാൻ...

പോഷക സമൃദ്ധമായ ചക്ക കൊണ്ട് പാരമ്പരാഗത രീതിയിൽ തയ്യാറാക്കിയ ഒരു വിഭവം. വെറും 4 ചേരുവകൾ കൊണ്ട് 5  മിനുട്ടിൽ തയാറാക്കാൻ പറ്റിയ സ്വദിഷ്ടമായ ഒരു സ്വീറ്റ്... ചക്ക വരട്ടിയത് അഥവാ പഴമക്കാരുടെ ചക്ക കൊതപ്പിച്ചത്.... പത്ത് ചുള ചക്കയും ഒരു കഷ്ണം ശർക്കരയും ഒരുക്കപ്പ് തേങ്ങാപാലും ഒരു സ്പൂൺ ഏലയ്ക്ക പൊടിയും മാത്രം മതി പഴയകാല ഓർമ ഉണർത്തുന്ന ഈ ചക്ക വരട്ടി തയ്യാറാക്കാൻ....

വേണ്ട ചേരുവകൾ...

1. പഴുത്ത ചക്ക (വരിക്ക ചക്ക) ചുള       10 എണ്ണം
2. ശർക്കര                                                      100gm
3. തേങ്ങ പാൽ                                              1 കപ്പ്
4.ഏലയ്ക്ക പൊടി                                       ഒരു സ്പൂൺ...

തയ്യാറാക്കുന്ന വിധം...

ആദ്യമായി ശർക്കര അര ഗ്ലാസ്‌ വെള്ളം ഒഴിച്ചു ഉരുക്കാൻ അടുപ്പിൽ വയ്ക്കുക..ചക്ക ചുള ചെറുതായി അരിഞ്ഞു വയ്ക്കുക..ഉരുക്കി അരിച്ചെടുത്ത ശർക്കര പാനിയിലേക്ക് ചക്ക ചുള ചേർത്ത് ചെറുതീയിൽ വേവിക്കുക.. ഇത്‌ നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ഒരുക്കപ്പ് തേങ്ങാപ്പാൽ (ഒന്നാം പാൽ )ചേർക്കുക.. ചെറുതീയിൽ വേവിക്കുക...നന്നായി ഇളക്കികൊണ്ടേ ഇരിക്കുക...ഇത് കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ ഏലയ്ക്ക പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക...രണ്ട് മിനുട്ടിന് ശേഷം തീ അണയ്ക്കുക... ചക്ക വരട്ടിയത് അഥവാ പഴമക്കാരുടെ ചക്ക കൊതപ്പിച്ചത് റെഡി...തേങ്ങാപ്പാൽ ചേർക്കാതെ നെയ്യിൽ ചക്ക വരട്ടിയാൽ ഒരു വർഷത്തോളം കെടുകൂടാതെ സൂക്ഷിച്ച് വച്ച് പായസം, ഇലയട ഒക്കെ ഉണ്ടാകുമ്പോൾ ഉപയോഗിക്കാൻ പറ്റും..

തയ്യാറാക്കിയത്;
സീമ ദിജിത്

ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ...? ഈ മുറുക്ക് എളുപ്പം തയ്യാറാക്കാം
 

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് രാവിലെ കുടിക്കേണ്ട പാനീയങ്ങൾ ഇതാണ്
തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ