ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ...? ഈ മുറുക്ക് എളുപ്പം തയ്യാറാക്കാം

Web Desk   | Asianet News
Published : Jun 02, 2021, 04:50 PM ISTUpdated : Jun 02, 2021, 05:05 PM IST
ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ...? ഈ മുറുക്ക് എളുപ്പം തയ്യാറാക്കാം

Synopsis

കറുമുറു കൊറിക്കാൻ ഉരുളക്കിഴങ്ങ് കൊണ്ട് കിടിലൻ മുറുക്ക്. കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

കറുമുറു കൊറിക്കാൻ ഉരുളക്കിഴങ്ങ് കൊണ്ട് കിടിലൻ മുറുക്ക്. കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ...

ഉരുളക്കിഴങ്ങ്                 അര കിലോ
അരിപൊടി                    അര കിലോ
ഉപ്പ്                                      2 സ്പൂൺ
ചൂട് വെള്ളം                  കുഴയ്ക്കാൻ ആവശ്യത്തിന്
ജീരകം                              2 സ്പൂൺ
വെണ്ണ                               4 സ്പൂൺ ഉരുക്കിയത്
കായം                              അര സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിലേക്ക് അരിപൊടി ഇടുക. ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും ഉപ്പും വെണ്ണ ഉരുകിയതും കായപ്പൊടിയും ജീരകവും ചേർത്ത് കുഴയ്ക്കുക (ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കുഴയ്ക്കുക). മുറുക്കിന്റെ പാകത്തിൽ മാവ് കുഴച്ചു ചെറിയ ഹോൾ ഉള്ള അച്ചു വച്ച് ഇടിയപ്പം ഉണ്ടാക്കുന്ന ചില്ലിൽ ആക്കി തിളച്ച എണ്ണയിൽ വറുത്തു കോരുക. ഉരുളക്കിഴങ്ങ് തയ്യാറാക്കി...

ഓവനില്ലാതെ ഒരു അടിപൊളി ചക്ക കേക്ക്; ഇങ്ങനെ തയ്യാറാക്കാം

തയ്യാറാക്കിയത്:
ആശ

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ