Asianet News MalayalamAsianet News Malayalam

ഇഞ്ചി കൊണ്ട് ഒരു വെറെെറ്റി രസം; ഈസിയായി തയ്യാറാക്കാം

ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏറ്റവും മികച്ചതാണ് ഇഞ്ചി. ഈ കൊവിഡ‍് കാലത്ത് നാടൻ ഇഞ്ചി രസം ഉണ്ടാക്കിയാലോ...

how to make ginger rasam
Author
trivandrum, First Published Apr 30, 2021, 9:23 AM IST

രസം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ദഹനത്തിനു സഹായിക്കുന്ന രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏറ്റവും മികച്ചതാണ് ഇഞ്ചി. ഈ കൊവിഡ‍് കാലത്ത് നാടൻ ഇഞ്ചി രസം ഉണ്ടാക്കിയാലോ...

വേണ്ട ചേരുവകൾ...

ഇഞ്ചിജ്യൂസ്             കാൽ കപ്പ് 
ഇഞ്ചി ചതച്ചത്         2 സ്പൂൺ 
കുരുമുളക് പൊടി  1 സ്പൂൺ
മഞ്ഞൾ പൊടി        ഒരു സ്പൂൺ
വെളുത്തുള്ളി          നാല് അല്ലി
എണ്ണ                         മൂന്ന് സ്പൂൺ
കടുക്                       ഒരു സ്പൂൺ
 മുളക്                       3 എണ്ണം
കറിവേപ്പില           2  തണ്ട്
പുളി                      ഒരു നെല്ലിക്ക വലിപ്പം
തക്കാളി                ചെറുത് ഒരെണ്ണം
മല്ലിയില               ആവശ്യത്തിന്
ചുക്ക് പൊടി       അര സ്പൂൺ
കായപ്പൊടി        ഒരു സ്പൂൺ
ഉപ്പ്                        ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കാൽ കപ്പ് ഇഞ്ചി അരച്ച് അരിച്ചു ജ്യൂസ് മാത്രം എടുക്കുക. അതിലേക്കു കുരുമുളക് പൊടി ചേർത്ത്  യോജിപ്പിച്ചു വയ്ക്കുക. ഒരു ചീന ചട്ടി വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർക്കുക. കടുക് പൊട്ടി കഴിഞ്ഞാൽ അതിലേക്കു ചുവന്ന മുളക് , കറിവേപ്പില ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് , തക്കാളി ചെറുതായി കട്ട് ചെയ്തു ചേർക്കുക.

ഇഞ്ചിയും തക്കാളിയും നന്നായി ഫ്രൈ ആയി കഴിയുമ്പോൾ , മഞ്ഞൾ പൊടി , ചുക്ക് പൊടി ചേർത്ത്, അതിലേക്കു ഇഞ്ചി നീരും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കു .പുളി കുറച്ചു സമയം വെള്ളത്തിൽ കുതിർത്തു ജ്യൂസ് കൂടെ ചേർത്ത് നന്നായി തിളപ്പിക്കുക , ചെറുതായി അറിഞ്ഞു വച്ച മല്ലിയിലയും ചേർത്ത് , കായപ്പൊടിയും ചേർത്ത് തിളപ്പിച്ച് ഉപയോഗിക്കാം. തൊണ്ട വേദന, ചുമ, പനി എന്നിവയ്ക്ക് നല്ലൊരു മരുന്നാണ് ഇഞ്ചി രസം.

സ്പെഷ്യൽ നേന്ത്രക്കായ മഞ്ചുരിയൻ; ദേ ഇങ്ങനെ തയ്യാറാക്കൂ

തയ്യാറാക്കിയത്:
ആശ,
ബാം​ഗ്ലൂർ 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

Follow Us:
Download App:
  • android
  • ios