അടിപൊളി ചിക്കൻ ക്രീം സൂപ്പ് തയ്യാറാക്കാം

By Neenu SamsonFirst Published Mar 14, 2019, 9:17 AM IST
Highlights

വളരെ രുചിയേറിയതും ഉണ്ടാക്കാൻ വളരെ എളുപ്പവുമായ സൂപ്പുകളിലൊന്നാണ് ചിക്കൻ ക്രീം സൂപ്പ്. ഈ സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
 

വേണ്ട ചേരുവകൾ...

ചിക്കൻ ബ്രെസ്റ്റ്                         രണ്ട് 
ബട്ടർ                                        ഒരു ടേബിൾസ്പൂൺ 
വെളുത്തുള്ളി                        അര ടീസ്പൂൺ 
സെലറി                                   അര ടീസ്പൂൺ
മൈദ                                      അര ടേബിൾസ്പൂൺ
ഉപ്പ്                                            ആവശ്യത്തിന്
ഫ്രഷ് ക്രീം                                 100 ഗ്രാം
കുരുമുളക് പൊടി                  ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ആദ്യം ചിക്കൻ ബ്രെസ്റ്റ് മൂന്ന് കപ്പ് വെള്ളത്തിൽ വേവിക്കണം. 

ശേഷം ചിക്കൻ ചെറിയ പീസുകളായി മുറിച്ചുവയ്ക്കാം. 

പാനിൽ ബട്ടർ ചൂടാക്കാം. ഇനി വെളുത്തുള്ളിയും സവാളയും സെലെറിയും വഴറ്റാം. 

ഇനി ചിക്കനും ചിക്കൻ വേവിച്ച വെള്ളവും ചേർക്കാം.ചൂടായി വരുമ്പോൾ  മൈദയും അല്പം വെള്ളത്തിൽ കലക്കി ചേർത്ത് കൊടുക്കാം. ഉപ്പും ചേർക്കാം.

തിളച്ചു കഴിഞ്ഞു തീ ഓഫ് ചെയ്യാം. ഇനി ഇതു മിക്സിയിൽ അരച്ചെടുക്കുക. ശേഷം പാനിലേക്ക് ഒഴിക്കണം. 

ചൂട് വെള്ളം വേണമെങ്കിൽ ഒഴിച്ച് കൊടുക്കാം. ഒന്നൂടെ തിളപ്പിക്കാം. 

എരിവിന് അനുസരിച്ച് കുരുമുളക് പൊടിയും ചേർക്കാം. ഫ്രഷ് ക്രീമും ചേർത്ത് ഒന്ന് ഇളക്കി തീ ഓഫ് ചെയ്യാം.


 

click me!