ഏത്തപ്പഴം കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന സ്നാക്ക്

Web Desk   | Asianet News
Published : Mar 15, 2022, 08:28 PM ISTUpdated : Mar 15, 2022, 08:42 PM IST
ഏത്തപ്പഴം കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന സ്നാക്ക്

Synopsis

ഏത്തപ്പഴം കൊണ്ട് ധാരാളം പലഹാരങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. ഏത്തപ്പഴം, തേങ്ങ, നെയ്, ഏലയ്ക്കയൊക്കെ ചേർത്ത് ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ.. 

ഏത്തപ്പഴം കൊണ്ട് ധാരാളം പലഹാരങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. ഏത്തപ്പഴം, തേങ്ങ, നെയ്, ഏലയ്ക്കയൊക്കെ ചേർത്ത് ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ.. 

വേണ്ട ചേരുവകൾ...

1.ഏത്തപ്പഴം                   3 എണ്ണം (നന്നായി പഴുത്തത്) ചെറുതായി അരിഞ്ഞത് 
2.തേങ്ങ ചിരകിയത്    ഒരു തേങ്ങയുടെ പകുതി
3. പഞ്ചസാര                കാൽക്കപ്പ്
4. നെയ്                         2 വലിയ സ്പൂൺ
5. ഏലയ്ക്കപ്പൊടി     ഒരു ചെറിയ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ഒരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങ വഴറ്റുക. തേങ്ങയുടെ നിറം മാറിതുടങ്ങുമ്പോൾ ഏത്തപ്പഴവും പഞ്ചസാരയും ചേർത്ത് നന്നായി ഉടച്ചു വഴറ്റുക. പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഏലയ്ക്കപ്പൊടി ചേർക്കുക. ​സ്റ്റൗവ് ഓഫ് ചെയ്ത ശേഷം ഈ കൂട്ടിനെ അലുമിനിയം ഫോയിലിൽ നിരത്തി ചപ്പാത്തിക്കോൽ കൊണ്ട് കുറച്ചു കട്ടിയിൽ പരത്തുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു സെർവ് ചെയ്യാം.

തയ്യാറാക്കിയത്:
അഭിരാമി,
തിരുവനന്തപുരം 

Read more വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു സ്പെഷ്യൽ മുന്തിരി ഷേക്ക്; റെസിപ്പി

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍