വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു സ്പെഷ്യൽ മുന്തിരി ഷേക്ക്; റെസിപ്പി

Web Desk   | Asianet News
Published : Mar 13, 2022, 10:35 AM ISTUpdated : Mar 13, 2022, 10:42 AM IST
വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു സ്പെഷ്യൽ മുന്തിരി ഷേക്ക്; റെസിപ്പി

Synopsis

ഈ വേനൽ ചൂടിൽ മനസും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ മുന്തിരി ജ്യൂസ് തയ്യാറാക്കിയാലോ? വെറും മൂന്ന് ചേരുവകൾ കൊണ്ട് കിടിലനൊരു മുന്തിരി ഷേക്ക്...

ഈ വേനൽക്കാലത്ത് തണുത്ത പാനീയങ്ങൾ ധാരാളം കുടിക്കാറുണ്ടല്ലോ. എങ്കിൽ ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ മുന്തിരി ജ്യൂസ്...

വേണ്ട ചേരുവകൾ...

കറുത്ത മുന്തിരി                  1 കിലോ
വെള്ളം                                   1 ലിറ്റർ
പഞ്ചസാര                              1/2 കിലോ
പാൽ                                       1 ലിറ്റർ

തയ്യാറാക്കുന്ന വിധം...

മുന്തിരി നന്നായി കഴുകി വെള്ളത്തിൽ വേവിച്ചു തണുക്കുമ്പോൾ അരിച്ചു കുരുകളഞ്ഞു എടുക്കുക. മിക്സിയുടെ ജാറിൽ തണുപ്പിച്ചു കാട്ടിയാക്കിയ പാലും പഞ്ചസാരയും, വേവിച്ച മുന്തിരിയും ചേർത്ത് നന്നായി അരച്ച് നല്ല രുചികരമായ മുന്തിരി ഷേക്ക്‌ തയ്യാറാക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ 

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നതില്‍ സംശയമില്ല. ഇവ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകവുമാണ്. ഇതില്‍ മുന്തിരി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഫലമാണ്. വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി ആരോ​ഗ്യത്തോടൊപ്പം സൗന്ദര്യവും സമ്മാനിക്കും. ചുവപ്പ്, പർപ്പിൾ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാൻ കഴിവുണ്ട്.

മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി.  വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

ക്യാന്‍സര്‍ പ്രതിരോധത്തിനും മുന്തിരി സഹായിക്കുമെന്നാണ് 'അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്യാന്‍സര്‍ റിസര്‍ച്ച്' പറയുന്നത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്‌സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയുമത്രേ. അതിനാല്‍ മുന്തിരി ഡയറ്റിന്‍റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 

മൂന്ന്...

ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്‌ക്കാനും മുന്തിരി സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും.

നാല്...

പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ  നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ  സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും.

ആറ്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുന്തിരി കഴിക്കുന്നത് നല്ലതാണ്. മുഖക്കുരു കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ദിവസവും മുന്തിരി കഴിക്കാം.  ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കും.

PREV
click me!

Recommended Stories

ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
തലമുടി തഴച്ച് വളരാനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍