ചായ കുടിക്കാൻ സമയമായില്ലേ, ചൂട് ഇഞ്ചി ചായ കുടിച്ചാലോ...?

Web Desk   | Asianet News
Published : Jul 11, 2021, 03:49 PM ISTUpdated : Jul 11, 2021, 03:54 PM IST
ചായ കുടിക്കാൻ സമയമായില്ലേ, ചൂട് ഇഞ്ചി ചായ കുടിച്ചാലോ...?

Synopsis

ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്. ഇഞ്ചിച്ചായ എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ...  

പലതരത്തിലുള്ള രോ​ഗങ്ങൾ അകറ്റാൻ ഇഞ്ചിയ്ക്ക് കഴിയും. ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ മികച്ചൊരു പരിഹാരമാണ്. ചായ ഇഷ്ടപ്പെടുന്നവർ ഇനി മുതൽ ചായയിൽ അൽപം ഇഞ്ചി കൂടി ചേർക്കാൻ മടിക്കേണ്ട. ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്. ഇഞ്ചിച്ചായ എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

വെള്ളം                    3 കപ്പ്
ഇഞ്ചി                  ചെറിയ രണ്ട് കഷ്ണം‌‌
കുരുമുളക്             5 എണ്ണം
ഗ്രാമ്പൂ                   4 എണ്ണം
ഏലയ്ക്കാ             4 എണ്ണം
ചായപ്പൊടി           കാല്‍ ടീസ്പൂണ്‍
പഞ്ചസാര           ആവശ്യത്തിന്
(പാൽ                വേണം എന്നുള്ളവർക്ക് ഉപയോ​ഗിക്കാം.)

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നന്നായി തിളപ്പിക്കാൻ വയ്ക്കുക. ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് ചേരുവകള്‍ ചേർത്ത് അഞ്ച് മിനിട്ട് തിളപ്പിക്കുക. ശേഷം ചൂടോടെ കുടിക്കുക. (പാൽ വേണം എന്നുള്ളവർക്ക് അവസാനം പാൽ ചേർത്ത് തിളപ്പിക്കുക...) ഇഞ്ചി ചായ തയ്യാർ...

ഓട്ടട ഇത് പോലെ തയ്യാറാക്കി നോക്കൂ

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍