ഓട്ടട പലരീതിയിൽ തയ്യാറാക്കാം. റവയും ഗോതമ്പ് മാവും കൊണ്ടുള്ള സോഫ്റ്റ് ഓട്ടട തയ്യാറാക്കിയാലോ... 

ഓട്ടട പലരീതിയിൽ തയ്യാറാക്കാം. റവയും ഗോതമ്പ് മാവും കൊണ്ടുള്ള സോഫ്റ്റ് ഓട്ടട തയ്യാറാക്കിയാലോ... 

വേണ്ട ചേരുവകൾ...

റവ കാൽ കിലോ
ഗോതമ്പ് മാവ് 3 സ്പൂൺ
യീസ്റ്റ് കാൽ സ്പൂൺ
ഉപ്പ് ഒരു സ്പൂൺ 
ചൂട് വെള്ളം 3 കപ്പ്‌

തയ്യാറാക്കുന്ന വിധം...

റവയും, ഗോതമ്പ് മാവും, യീസ്റ്റും മിക്സിയുടെ ജാറിലേക്ക് എടുത്ത് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കുക. ഒട്ടും തരി ഇല്ലാതെ അരയ്ക്കണം. മറ്റൊരു പാത്രത്തിലേക്കു അരച്ച മാവ് ചേർത്ത് ഉപ്പും ചേർത്ത് ഇളക്കി അര മണിക്കൂർ അടച്ചു വയ്ക്കുക. തണുപ്പ് കൂടുതൽ ഉള്ള സമയം ആണെങ്കിൽ ഒരു മണിക്കൂർ അടച്ചു വയ്ക്കണം. അതിനു ശേഷം ദോശ കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് അധികം പരത്താതെ ചെറിയ തീയിൽ വേവിച്ചു എടുക്കുക. നിറയെ ഓട്ടകൾ വരുന്നത് കാണാം. മറിച്ച് ഇടാതെ തന്നെ വെന്തു കിട്ടും. ഒപ്പം കഴിക്കാൻ ഓട്ടടയുടെ പ്രധാനപെട്ട ഒന്നാണ് തേങ്ങാ പാലും പഞ്ചസാരയും, തേങ്ങാ പാൽ ഓട്ടടയുടെ മുകളിലേക്കു ഒഴിച്ചു കുറച്ചു പഞ്ചസാരയും വിതറി കഴിക്കാൻ നല്ല രുചിയാണ്. ഓട്ടടയിൽ മുഴുവൻ തേങ്ങാ പാൽ ഇറങ്ങുമ്പോൾ കൂടുതൽ മൃദുലം ആകും നമ്മുടെ ഓട്ടട.

തയ്യാറാക്കിയത്:
ആശ, ബാം​ഗ്ലൂർ

പുതിനയില കൊണ്ട് കിടിലനൊരു ചമ്മന്തി തയ്യാറാക്കാം