Honey Lemon Ginger Tea Recipe : പ്രതിരോധശേഷി കൂട്ടാൻ ലെമൺ ഹണി ജിഞ്ചർ ടീ ; റെസിപ്പി

By Web TeamFirst Published Sep 28, 2022, 1:42 PM IST
Highlights

തേൻ, നാരങ്ങ, ഇഞ്ചി - ഈ മൂന്ന് ചേരുവകളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറെ നല്ലതാണ്. വിറ്റാമിൻ സി, കോപ്പർ, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, സിങ്ക്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് നാരങ്ങ. ഇഞ്ചി പനിക്കും തലവേദനയ്ക്കും ഒരു മികച്ച പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. 

കാലാവസ്ഥയിലെ മാറ്റം പലപ്പോഴും ആരോഗ്യത്തെ ബാധിക്കുകയും തൊണ്ടവേദന, ദഹന സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് മികച്ചതാണ് ലെമൺ ജിഞ്ചർ ടീ.നാരങ്ങ നീരും തേനും ഇഞ്ചിയും ചേർത്ത് വളരെ എളുപ്പത്തിൽ ഈ ചായ തയ്യാറാക്കാവുന്നതാണ്.

തേൻ, നാരങ്ങ, ഇഞ്ചി - ഈ മൂന്ന് ചേരുവകളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറെ നല്ലതാണ്. വിറ്റാമിൻ സി, കോപ്പർ, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, സിങ്ക്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് നാരങ്ങ. ഇഞ്ചി പനിക്കും തലവേദനയ്ക്കും ഒരു മികച്ച പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. 

തൊണ്ടയെ ശമിപ്പിക്കുകയും അണുബാധയുള്ള ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുകയും ചെയ്യുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തേനിൽ നിറഞ്ഞിരിക്കുന്നു. 2017-ലെ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ ഹൈപ്പർടെൻഷൻ സാധ്യത കുറയുന്നതായി കണ്ടെത്തി. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കണമെന്നും വിദ​ഗ്ധർ പറയുന്നു. 

ഇഞ്ചിയ്ക്ക് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള ശേഷിയുണ്ട്. ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഇഞ്ചി അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നിത് സഹായകമാണ്. ഇനി എങ്ങനെയാണ് ലെമൺ ജിഞ്ചർ ടീ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

വെള്ളം                3 കപ്പ്
ഇഞ്ചി                  1 കഷ്ണം(ചതച്ചത്)
നാരങ്ങ നീര്         2 ടീസ്പൺ
തേൻ                   2 ടീസ്പൂൺ      
ചായപ്പൊടി        1 ടീസ്പൂൺ
ഏലയ്ക്ക             2 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് ചായപ്പൊടി, ഇഞ്ചി, ഏലയ്ക്ക എന്നിവയിട്ട് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ അരിച്ച് മാറ്റുക. ശേഷം കുടിക്കുന്നതിന് മുമ്പ് തേനും നാരങ്ങ നീരും ചേർക്കുക. ( താൽപര്യമുള്ളവർ മാത്രം ഏലയ്ക്ക ഉപയോ​ഗിക്കുക). ശേഷം ചൂടോടെ കുടിക്കുക.

Read more ഓട്സ് പതിവായി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

 

click me!