Food Video: ഇത് ബ്ലൂബെറി, സ്‌ട്രോബെറി സമൂസ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ

Published : Sep 27, 2022, 08:28 AM ISTUpdated : Sep 27, 2022, 08:29 AM IST
Food Video: ഇത് ബ്ലൂബെറി, സ്‌ട്രോബെറി സമൂസ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ

Synopsis

സമൂസ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വെജ്, നോണ്‍ വെജ് രുചികളില്‍ ഇത് വിപണിയില്‍ ലഭ്യമാണ്. ഈ സമൂസയില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളാണ് പലരും നടത്തുന്നത്. 

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങള്‍ക്ക് നിരവധി ആരാധകരുണ്ട്. എന്നാല്‍ വഴിയോര കച്ചവടത്തില്‍  പല തരത്തിലുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അത്തരത്തില്‍ പാളിയ ചില പരീക്ഷണ വിഭവങ്ങള്‍ സൈബര്‍ ലോകത്ത് വൈറലാവുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. 

സമൂസ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വെജ്, നോണ്‍ വെജ് രുചികളില്‍ ഇത് വിപണിയില്‍ ലഭ്യമാണ്. ഈ സമൂസയില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളാണ് പലരും നടത്തുന്നത്. സമൂസയ്ക്കുള്ളില്‍ ഗുലാബ് ജാമുൻ വച്ചതും ചോക്ലേറ്റ് സമൂസ പാവും ബാഹുബലി സമൂസയുമൊക്കെ അത്തരത്തില്‍ ഭക്ഷണ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായതാണ്.  

ഇപ്പോഴിതാ ദില്ലിയിലുള്ള സമൂസ ഹബ്ബ് എന്ന റെസ്റ്റോറന്‍റില്‍ ലഭിക്കുന്ന രണ്ട് വിചിത്ര സമൂസകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബ്ലൂബെറി, സ്‌ട്രോബെറി സമൂസകളാണ് ഈ റെസ്റ്റോറന്‍റില്‍ വില്‍പ്പനയ്ക്ക് ഉള്ളത്. 'ബേണിങ് സ്‌പൈസസ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിചിത്രമായ ഈ സമൂസകളെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പിങ്ക് നിറമാണ് സ്‌ട്രോബെറി സമൂസയ്ക്ക്. ഉള്ളില്‍ നിറയെ സ്‌ട്രോബറി ജാമും മറ്റും നിറച്ചാണ് ഈ സമൂസ തയ്യാറാക്കിയിരിക്കുന്നത്. നീലനിറത്തിലുള്ള ബ്ലൂബെറി സമൂസയ്ക്കുള്ളില്‍ ബ്ലൂബെറി ജാമും മറ്റുമാണ് ഉള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ളത് തന്നെയാണ് ബെറി പഴങ്ങള്‍. എന്നുകരുതി സമൂസയില്‍ ഈ പരീക്ഷണം വേണ്ടായിരുന്നു എന്നാണ് ആളുകളുടെ അഭിപ്രായം. 

 

30 ലക്ഷം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 33,000 പേര്‍ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്. എന്തായാലും സമൂസ പ്രേമികള്‍ ഇതിനോട് മുഖം തിരിക്കുക മാത്രമല്ല, സമൂസയെ കൊല്ലരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.  വിചിത്രമായ കണ്ടുപിടിത്തമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

Also Read: അറിയാം ബ്ലൂബെറിയുടെ അത്ഭുത ഗുണങ്ങള്‍...

PREV
click me!

Recommended Stories

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍
പതിവായി നാരങ്ങ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍