Oats Puttu Recipe : ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റ് ഓട്സ് പുട്ടായാലോ? റെസിപ്പി

By Web TeamFirst Published Sep 25, 2022, 8:22 AM IST
Highlights

അരി പുട്ടും ​ഗോതമ്പ് പുട്ടൊന്നുമല്ലാതെ ഇനി മുതൽ ഹെൽത്തിയായൊരു ഓട്സ് പുട്ട് തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് ആരോ​ഗ്യകരമായ ഓട്സ് പുട്ട് ഈസിയായി തയ്യാറാക്കാവുന്നതാണ്.

ബ്രേക്ക്ഫാസ്റ്റിന് ഒരു വ്യത്യസ്ത പുട്ടായാലോ? അരി പുട്ടും ​ഗോതമ്പ് പുട്ടൊന്നുമല്ലാതെ ഇനി മുതൽ ഹെൽത്തിയായൊരു ഓട്സ് പുട്ട് തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് ആരോ​ഗ്യകരമായ ഓട്സ് പുട്ട് ഈസിയായി തയ്യാറാക്കാവുന്നതാണ്.

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ഓട്സ്. ഇത് ആരോഗ്യകരവും കലോറി കുറഞ്ഞതുമായ പ്രഭാതഭക്ഷണമായി കണക്കാക്കപ്പെടുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ഓട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ഓട്സിൽ കലോറി കുറവാണ്. കൂടാതെ പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമാണ്. ഓട്സിൽ കലോറി കുറവാണ്. കൂടാതെ പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്.

വേണ്ട ചേരുവകൾ...

ഓട്സ്                           ഒന്നര കപ്പ്‌ 
കടുക്                        1/4 ടീസ്പൂൺ
സവാള                     അരക്കപ്പ് ( ചെറുതായി അരിഞ്ഞത്)
നാളികേരം             ആവശ്യത്തിന്
മല്ലിയില                   ആവശ്യത്തിന്
 ഉപ്പ്                             ആവശ്യത്തിന്

തയാറാക്കുന്ന വിധം...

ആദ്യം ഓട്സ് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് സവാള ചേർത്ത് ഒന്ന് വഴറ്റുക. മല്ലിയില, നാളികേരം എന്നിവ ചേർത്തിളക്കുക. പൊടിച്ചു വച്ച ഓട്സിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം കുറച്ച് കുറച്ചായി ചേർത്ത് പുട്ട് കുഴയ്ക്കുന്ന പോലെ കുഴച്ചെടുക്കുക. ശേഷം മിക്സിയിൽ ഇട്ടു ഒന്ന് കറക്കി എടുക്കുക. അതിലേക്കു നേരത്തെ തയാറാക്കി വച്ച മിക്സ്‌ ചേർത്തിളക്കുക. ശേഷം പുട്ട് കുറ്റി എടുത്ത് കുറച്ച് നാളികേരം ഇടുക. അതിലേക്ക് കുഴച്ചു വച്ച പൊടി ഇട്ടു കൊടുക്കുക. ശേഷം അൽപം നാളികേരം ചേർത്ത് ആവി കയറ്റി എടുക്കുക. ഓട്സ് പുട്ട് തയ്യാർ...

വൈകുന്നേരം ചായയോടൊപ്പം കഴിക്കാം 'കരോലപ്പം'; റെസിപ്പി

 

click me!