Asianet News MalayalamAsianet News Malayalam

വൈകുന്നേരം ചായയോടൊപ്പം കഴിക്കാം 'കരോലപ്പം'; റെസിപ്പി

ഉണ്ണിയപ്പം തയ്യാറാക്കാൻ എടുക്കുന്ന ആ പാത്രത്തിന് പണ്ടുള്ള ആളുകൾ പറഞ്ഞിരുന്ന പേരാണ് കരോൽ .കരോലിൽ ഉണ്ടാക്കുന്ന അപ്പത്തിന് കരയോലപ്പം എന്ന പേര് വന്നു. ശരിക്കും ഇത് നമ്മുടെ ഉണ്ണിയപ്പം തന്നെയാണ്.

how to make easy and tasty karolappam
Author
First Published Sep 23, 2022, 6:03 PM IST

വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ നല്ലൊരു കരോലപ്പം തയ്യാറാക്കിയാലോ? എന്താണ് കരോലപ്പം എന്ന് വിചാരിക്കുന്നുണ്ടാവും. കരോൽ എന്ന് പറയുന്നത് നമ്മുടെ ഉണ്ണിയപ്പചട്ടിയുടെ മറ്റൊരു പേരാണ്. ഉണ്ണിയപ്പം തയ്യാറാക്കാൻ എടുക്കുന്ന ആ പാത്രത്തിന് പണ്ടുള്ള ആളുകൾ പറഞ്ഞിരുന്ന പേരാണ് കരോൽ .കരോലിൽ ഉണ്ടാക്കുന്ന അപ്പത്തിന് കരയോലപ്പം എന്ന പേര് വന്നു. ശരിക്കും ഇത് നമ്മുടെ ഉണ്ണിയപ്പം തന്നെയാണ്.

വേണ്ട ചേരുവകൾ...

ഉണക്കലരി                  2 ഗ്ലാസ്‌ 
മൈദ                            2 സ്പൂൺ 
ശർക്കര                       250 ഗ്രാം 
ഏലയ്ക്ക                     3 എണ്ണം 
ചെറുപഴം                    2 എണ്ണം 
വെള്ളം                        2 ഗ്ലാസ്‌ 
ഉപ്പ്                               ഒരു നുള്ള് 
എണ്ണ                            1/2 ലിറ്റർ 

തയ്യാറാക്കുന്ന വിധം...

ഉണക്കലരി വെള്ളത്തിൽ കുതിർത്ത് നന്നായി അരച്ചെടുത്ത്, അതിലേക്ക് ഒരു രണ്ടു സ്പൂൺ മൈദയും, ചേർത്ത് അതിന്റെ ഒപ്പം തന്നെ ഒരു നുള്ള് ഉപ്പും ചേർത്ത്, അതിന്റെ ഒപ്പം കുറച്ച് നെയ്യും ചേർത്ത്, അതിലേക്ക് ശർക്കര പാനിയാക്കി, ഉരുക്കി അരിച്ചെടുത്തത്, ഇതിലേക്ക് ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക.

കുഴച്ചെടുത്തു കഴിഞ്ഞാൽ ചെറുപഴവും, ഏലക്കയും, കൂടി മിക്സിയിൽ അരച്ചത് ഇതിനൊപ്പം ചേർത്ത് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിക്കുക. പെട്ടെന്ന് തയ്യാറാക്കാൻ ആണെങ്കിൽ ഒരു നുള്ള് സോഡാപ്പൊടി കൂടി ചേർത്തു കൊടുക്കാം. ഇല്ല എന്നുണ്ടെങ്കിൽ കുറച്ച് സമയം അടച്ചു വെച്ചതിനുശേഷം നമ്മുടെ കരോൽ ചൂടാവാനായിട്ട് വയ്ക്കുക.

കരോൽ എന്നു പറഞ്ഞാൽ ഉണ്ണിയപ്പ ചട്ടി ഉണ്ണി അപ്പച്ചട്ടി ചൂടായി കഴിയുമ്പോൾ അതിലേക്ക് പകുതി വെളിച്ചെണ്ണ, പകുതി വേറെ എണ്ണയും ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ, മാവ് ഒരു ഗ്ലാസിലോ, സ്പൂണിലോ കോരി അതിലേക്ക് ഒഴിച്ചുകൊടുത്ത്, ഉള്ളൊക്കെ നന്നായി വെന്തു വരുമ്പോൾ രണ്ട് സൈഡും മൊരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ
ബാം​ഗ്ലൂർ 

 

Follow Us:
Download App:
  • android
  • ios