ഉരുളക്കിഴങ്ങ് കൊണ്ടൊരു നാലുമണിഹാരം; റെസിപ്പി

Web Desk   | Asianet News
Published : Sep 14, 2021, 08:46 AM ISTUpdated : Sep 14, 2021, 01:02 PM IST
ഉരുളക്കിഴങ്ങ് കൊണ്ടൊരു നാലുമണിഹാരം; റെസിപ്പി

Synopsis

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന നാലുമണിഹാരമാണ് പൊട്ടറ്റോ സ്റ്റിക്സ്. കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന പലഹാരമാണിത്. 

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന നാലുമണിഹാരമാണ് പൊട്ടറ്റോ സ്റ്റിക്സ്. കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന പലഹാരമാണിത്. 

വേണ്ട ചേരുവകൾ...

ഉരുളകിഴങ്ങു വേവിച്ചത്               2 എണ്ണം
ചുവന്ന മുളക് ചതച്ചത്                   1 ടീസ്പൂൺ
കുരുമുളക് പൊടി                           1 ടീസ്പൂൺ
വെണ്ണ                                                     20 ഗ്രാം
അരിപൊടി                                          1/4 കപ്പ്‌
കോൺ ഫ്ലോർ                                      1/4 കപ്പ്‌
ഉപ്പ്                                                       ആവശ്യത്തിന്
വറുക്കുവാനാവശ്യമായ എണ്ണ

തയ്യാറാക്കുന്ന വിധം...

ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചത് നന്നായി ഒട്ടും കട്ടയില്ലാതെ പൊടിച്ചെടുക്കുക. അതിലേക്ക് വെണ്ണയും ഉപ്പും ഇട്ടു നന്നായി കുഴച്ചെടുക്കുക. ശേഷം അതിലേക്കു കുരുമുളക് പൊടിയും ചതച്ച മുളകും അരിപൊടിയും കോൺ ഫ്ലോ‌റും ചേർത്ത് നന്നായി കുഴച്ചെടുക്കുക. നല്ല കട്ടിയിൽ ആയിരിക്കണം ഈ മാവ്. മാവെടുത്തു കൈകൊണ്ട് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു നീളമുള്ള വടിയുടെ ഷേപ്പിൽ ആക്കി വറുത്തെടുക്കാം. സോസിനൊപ്പം കഴിക്കാം.

തയ്യാറാക്കിയത്:
പ്രഭ

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്