മുട്ട ബജി രുചികരമായി തയ്യാറാക്കാം

By Web TeamFirst Published Nov 4, 2020, 5:00 PM IST
Highlights

കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന നാല് മണി പലഹാരമാണ് മുട്ട ബജി. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.

വെെകുന്നേരം നാല് മണി പലഹാരമായി കഴിക്കാവുന്ന ഒന്നാണ് മുട്ട ബജി. കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് മുട്ട ബജി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

പുഴുങ്ങിയ മുട്ട          രണ്ടായി മുറിച്ചത്
കടലമാവ്                    1 കപ്പ്
മുളകുപൊടി             ഒരു ടീ സ്പൂണ്‍
ബേക്കിങ് സോഡ     ഒരു നുള്ള് 
കായം                          ഒരു നുള്ള് 
വെളിച്ചെണ്ണ              ആവശ്യത്തിന്
ഉപ്പ്                              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

 ആദ്യം ഒരു പാത്രത്തില്‍ കടലമാവ്, മുളകുപൊടി, ബേക്കിങ് സോഡ, ഉപ്പ്, കായം, എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴക്കുക. ശേഷം മുറിച്ചുവച്ചിരിക്കുന്ന മുട്ട ഒരോ കഷ്ണമായി ഈ മാവില്‍ മുക്കിയെടുക്കുക. ശേഷം  എണ്ണയില്‍ വറുത്തെടുക്കുക. മുട്ട ബജി തയ്യാറായി...

ബീറ്റ് റൂട്ട് കൊണ്ട് ചമ്മന്തി ഉണ്ടാക്കിയാലോ...

click me!