ബീറ്റ് റൂട്ട് കൊണ്ട് അച്ചാറും തോരനും പച്ചടിയുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാൽ, ബീറ്റ് റൂട്ട് കൊണ്ട് ചമ്മന്തി ഉണ്ടാക്കിയിട്ടുണ്ടോ... വളരെ എളുപ്പം തയ്യാറാക്കാവുന്നതും പോഷക സമ്പുഷ്ടവുമായ വിഭവമാണിത്. എങ്ങനെയാണ് ബീറ്റ് റൂട്ട് ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...?

തയ്യാറാക്കുന്ന വിധം...

ആദ്യം സാമാന്യം വലിയ ബീറ്റ് റൂട്ട് തൊലി കളഞ്ഞ് ചീകിയെടുക്കുക. ഇടത്തരം രണ്ട് സവാള ചെറുതായി നുറുക്കുക.ഒരു ചെറിയ മുറി തേങ്ങ ചിരവിയെടുക്കുക.

ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്ക് അരിഞ്ഞ് വച്ച സവാളയിട്ട് ഇളം ബ്രൌണ്‍ നിറമാവുന്ന വരെ വഴറ്റുക. അതിലേക്ക് ബീറ്റ് റൂട്ട് ചേർക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

ഇതിലേക്ക് രണ്ട് പച്ചമുളക്, അര ടീസ്പൂണ്‍ മുളകുപൊടി, ഒരു തണ്ട് കറിവേപ്പില, ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തിൽ പുളി, ചിരകിയ തേങ്ങ, ആവശ്യത്തിന് ഉപ്പു എന്നിവ ചേർത്ത് ബീറ്റ് റൂട്ടിന്റെ പച്ച മണം മാറുന്നത് വരെ ഇളക്കുക. ശേഷം ഇത് തണുക്കാൻ വയ്ക്കുക. ശേഷം അരച്ചെടുക്കുക. ബീറ്റ് റൂട്ട് ചമ്മന്തി തയ്യാറായി....

റവ കേസരി എളുപ്പം തയ്യാറാക്കാം