ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ മുട്ട ദോശ; ഈസിയായി തയ്യാറാക്കാം

Web Desk   | Asianet News
Published : Jun 24, 2021, 08:59 AM IST
ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ മുട്ട ദോശ; ഈസിയായി തയ്യാറാക്കാം

Synopsis

 പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. ബ്രേക്ക്ഫാസ്റ്റിന് മുട്ട കൊണ്ട് സ്പെഷ്യൽ ദോശ തയ്യാറാക്കിയാലോ...

ഒരു ദിവസത്തെ ആരോഗ്യം നിലനിർത്തുന്നതിന് പ്രാതൽ മികച്ച ഘടകമാണ്. ഹെൽത്തിയായ പ്രോട്ടീൻ അടങ്ങിയ   വിഭവങ്ങൾ പ്രാതലിൽ പരമാവധി ഉൾപ്പെടുത്തുക. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. ബ്രേക്ക്ഫാസ്റ്റിന് മുട്ട കൊണ്ട് സ്പെഷ്യൽ ദോശ തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

ദോശമാവ്            2 കപ്പ് 
കാരറ്റ്                  2 എണ്ണം
ഉള്ളി                    8 എണ്ണം
പച്ചമുളക്           3 എണ്ണം
ഇഞ്ചി                 ചെറിയ കഷണം
തക്കാളി               1 എണ്ണം
മുട്ട                     2 എണ്ണം
കറിവേപ്പില       ആവശ്യത്തിന്
ഉപ്പ്                  ആവശ്യത്തിന്
ക്രഷ്ഡ് ചില്ലി   2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം...

ആദ്യം രണ്ട് കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് അതാണ് ദോശമാവിന്റെ കണക്ക്. അരച്ചു തയാറാക്കിയ ദോശ മാവിൽ നിന്നും രണ്ടു കപ്പ് എടുത്ത് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞ് ബൗളിൽ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക. ദോശക്കല്ല് ചൂടാകുമ്പോൾ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തി അൽപ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തി അതിന് മുകളിൽ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച് വേവിക്കുക. രുചികരമായ മുട്ടദോശ തയ്യാറായി...

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം; ഇത് രാവിലെ ഉണര്‍ന്നയുടന്‍ കുടിക്കുകയാണെങ്കില്‍...

 

PREV
click me!

Recommended Stories

ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്
വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?