വിവാഹദിനത്തില്‍ വധുവിന് കടയില്‍ നിന്ന് പാനിപൂരി വാങ്ങിനല്‍കുന്ന വരന്‍; വീഡിയോ വൈറല്‍

Published : Jun 19, 2021, 04:30 PM ISTUpdated : Jun 19, 2021, 04:37 PM IST
വിവാഹദിനത്തില്‍ വധുവിന് കടയില്‍ നിന്ന് പാനിപൂരി വാങ്ങിനല്‍കുന്ന വരന്‍; വീഡിയോ വൈറല്‍

Synopsis

ആരുഷി രജ്പുത്ത് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വിവാഹവസ്ത്രങ്ങളണിഞ്ഞ വധുവരന്മാരെ ആണ് വീഡിയോയില്‍ കാണുന്നത്. 

പാനി പൂരി ആരാധികയായ കാമുകിക്ക് വിവാഹനിശ്ചയത്തിന് പാനി പൂരിയില്‍ മോതിരം ഒളിപ്പിച്ച് നല്‍കിയ യുവാവിന്‍റെ വാര്‍ത്ത അടുത്തിടെ നാം കണ്ടതാണ്. ഇപ്പോഴിതാ വിവാഹദിനത്തില്‍ ഒരു വരന്‍ കടയില്‍ നിന്ന് വാങ്ങിയ പാനിപൂരി വധുവിന് വായില്‍വച്ച് കൊടുക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ആരുഷി രജ്പുത്ത് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വിവാഹവസ്ത്രങ്ങളണിഞ്ഞ വധുവരന്മാരെ ആണ് വീഡിയോയില്‍ കാണുന്നത്. വരന്‍ ഒരു കടയില്‍ നിന്ന്  പാനിപൂരി വാങ്ങി, വധുവിന് വളരെ സ്നേഹത്തോടെ വായില്‍ വച്ച് കൊടുക്കുന്നതാണ് ദൃശ്യം. 

 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. നവവധുവിനെ വിലയേറിയ സമ്മാനങ്ങള്‍ കൊണ്ട് മൂടുന്ന വരന്മാര്‍ കണ്ടുപഠിക്കണം ഈ കാഴ്ച എന്നാണ് ആളുകളുടെ അഭിപ്രായം.  

Also Read: കാമുകി ഭക്ഷണപ്രിയ ആണെങ്കില്‍ ഇങ്ങനെയും 'എന്‍ഗേജ്‌മെന്റ്' ആകാം; പക്ഷേ ശ്രദ്ധിക്കണം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്