Ela Ada Recipe : ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

By Web TeamFirst Published Jan 8, 2022, 4:50 PM IST
Highlights

ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നല്ല പഞ്ഞി പോലത്തെ ഇല അട തയ്യാറാക്കിയാലോ...
 

നാലു മണി ചായയുടെ സ്ഥിരം വിഭവമാണ് പലർക്കും അട. പലരീതിയിൽ അട തയ്യാറാക്കാം. ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നല്ല പഞ്ഞി പോലത്തെ ഇല അട തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

പച്ചരി                ഒരു കപ്പ്
മൈദ                 2 സ്പൂൺ
എള്ള്                 3 സ്പൂൺ
നെയ്യ്                 4 സ്പൂൺ
തേങ്ങാ കൊത്ത്  കാൽ കപ്പ്
ചെറിയ പഴം         2 എണ്ണം
ഉപ്പ്                   ഒരു നുള്ള്
ഏലയ്ക്ക            4 എണ്ണം 
ശർക്കര               ഒരു കപ്പ്
വെള്ളം              ഒരു കപ്പ്
വാഴയില             3 എണ്ണം 

തയ്യാറാക്കുന്ന വിധം...

പച്ചരി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്, നന്നായി അരച്ച്, ഒപ്പം മൈദ, പഴം ഏലയ്ക്കയും ചേർത്ത് അരച്ചത്, ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരച്ചത് ഒപ്പം ചേർത്ത്, എള്ളും, നെയ്യിൽ വറുത്ത തേങ്ങാ കൊത്തും ചേർത്ത്, ഉപ്പും ചേർത്ത് 5 മണിക്കൂർ അടച്ചു വയ്ക്കുക. അതിനു ശേഷം വാഴയില കീറി ഒരു കൈ മാവ് ഇലയിൽ തേച്ചു പിടിപ്പിച്ചു ഇല മടക്കി ഇഡ്ഡലി പാത്രത്തിൽ വച്ചു 20 മിനുട്ട് നന്നായി ആവിയിൽ വേവിച്ചു എടുക്കുക. നല്ല പഞ്ഞി പോലത്തെ ഇല അട ആണ് ഉണ്ണി അട.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ 

click me!