Ginger Chammanthi : ചോറിനൊപ്പം കഴിക്കാൻ കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

Web Desk   | Asianet News
Published : Apr 03, 2022, 10:56 AM IST
Ginger Chammanthi :  ചോറിനൊപ്പം കഴിക്കാൻ  കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

Synopsis

ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. ചോറിനൊപ്പം മാത്രമല്ല  കപ്പയ്ക്കൊപ്പം കഴിക്കാനും നല്ല കോമ്പിനേഷൻ ആണ് ഈ സ്പെഷ്യൽ ഇഞ്ചി ചമ്മന്തി.

ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. ചോറിനൊപ്പം മാത്രമല്ല  കപ്പയ്ക്കൊപ്പം കഴിക്കാനും നല്ല കോമ്പിനേഷൻ ആണ് ഈ സ്പെഷ്യൽ ഇഞ്ചി ചമ്മന്തി.

വേണ്ട ചേരുവകൾ...

ഇഞ്ചി                     1 കഷ്ണം( വലുത്)
ചെറിയുള്ളി            3 എണ്ണം 
വാളൻപുളി             3 അല്ലി 
മുളകുപൊടി          1 ടേബിൾസ്പൂൺ
 ഉപ്പ്                          പാകത്തിന്

തയ്യാറാക്കുന്ന വിധം....

മിക്സിയുടെ ജാറിൽ ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയ ഉള്ളി, പുളി, മുളകുപൊടി പാകത്തിന് ഉപ്പും ഇടുക. ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ കട്ടിക്ക്‌ അരച്ചു എടുക്കുക. അമ്മിക്കല്ലിൽ അരച്ചാൽ രുചികൂടും. സ്വാദിഷ്ടമായ ഇഞ്ചി ചമ്മന്തി റെഡി...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍