തീൻമേശയിലെ വിഭവത്തിൽ ജീവനോടെ മീൻ, ഓൺലൈനിൽ വൈറലായി വീഡിയോ

Published : Apr 01, 2022, 10:22 PM IST
തീൻമേശയിലെ വിഭവത്തിൽ ജീവനോടെ മീൻ,  ഓൺലൈനിൽ വൈറലായി വീഡിയോ

Synopsis

സലാഡിനൊപ്പമാണ് മത്സ്യവിഭവം കഴിക്കാനായി കൊണ്ടുവെച്ചത്. കഴിക്കാനായി ചോപ് സ്റ്റിക് നീട്ടുമ്പോൾ ജീവനുള്ള മീൻ വാ തുറക്കുകയും ചോപ് സ്റ്റിക്കിൽ കടിക്കുകയും ചെയ്യുന്നു.

ക്ഷണമേശയിലെ കൗതുകങ്ങൾ പലതും നമ്മൾ കണ്ടതാണ്. ജപ്പാനിലെ ഈ കാഴ്ചയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ. വിളമ്പി വെച്ച മത്സ്യ വിഭവത്തിലെ ഒരു മീൻ വാ തുറക്കുന്നതും ചോപ് സ്റ്റിക്കിൽ കടിക്കുന്നതുമാണ് വീഡിയോ. ജീവനോടെയാണ് പാത്രത്തിൽ മീനിനെ ഭക്ഷിക്കാനായി കൊണ്ടുവന്ന് വെച്ചതെന്ന് ചുരുക്കം. സലാഡിനൊപ്പമാണ് മത്സ്യവിഭവം കഴിക്കാനായി കൊണ്ടുവെച്ചത്. കഴിക്കാനായി ചോപ് സ്റ്റിക് നീട്ടുമ്പോൾ ജീവനുള്ള മീൻ വാ തുറക്കുകയും ചോപ് സ്റ്റിക്കിൽ കടിക്കുകയും ചെയ്യുന്നു.  ജപ്പാനീസ് സ്വദേശിയായ തക്കാഹിറോ എന്നായാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. പിന്നീട് നിരവധി പേർ വീഡിയോ ഷെയർ ചെയ്തു. 80 ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു. മീനിനെ പാകം ചെയ്യാതെയാണ് ഭക്ഷിക്കുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്തു. നേരത്തെ ബ്രിട്ടനിൽ ഫ്രൈ ചെയ്ത ചിക്കനിൽ തല കണ്ടെത്തിയതും വലിയ വാർത്തയായിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍