വെെകുന്നേരം ചായയ്ക്കൊപ്പം ചൂട് 'ചക്ക പഴംപൊരി' കൂടി ഉണ്ടെങ്കിലോ...!

By Web TeamFirst Published Aug 27, 2020, 4:35 PM IST
Highlights

ചക്ക കൊണ്ട് കിടിലനൊരു നാല് മണി പലഹാരം ഉണ്ടാക്കിയാലോ... എന്താണെന്നല്ലേ.. ചക്ക പഴംപൊരി... വളരെ എളുപ്പം തയ്യാറാക്കാവുന്ന പലഹാരമാണ് ചക്ക പഴംപൊരി...

പ്രോട്ടീൻ സമ്പുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ചക്ക കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്. ചക്ക കൊണ്ട് കിടിലനൊരു നാല് മണി പലഹാരം ഉണ്ടാക്കിയാലോ.. എന്താണെന്നല്ലേ.. ചക്ക പഴംപൊരി... വളരെ എളുപ്പം തയ്യാറാക്കാവുന്ന പലഹാരമാണ് ചക്ക പഴംപൊരി.. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍....

കുരുകളഞ്ഞ പഴുത്ത ചക്കച്ചുള (രണ്ടായി കീറിയത് ) 15 എണ്ണം
(വരിക്ക ചക്കയാണ് നല്ലത്)
 മൈദാ മാവ്                                                                            അരക്കപ്പ്
(മൈദയ്ക്ക് പകരം കടല മാവോ ഗോതമ്പ് മാവോ ഉപയോഗിക്കാവുന്നതുമാണ്)
 വെള്ളം                                                                                   ഒരു ഗ്ലാസ്
 മഞ്ഞള്‍പ്പൊടി, ഉപ്പ്                                                             ഒരു നുള്ള്
 പഞ്ചസാര                                                                               2 സ്പൂണ്‍
 വെളിച്ചെണ്ണ                                                                     വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മെെദ, ഉപ്പ്, വെള്ളം, പഞ്ചസാര, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി മാവ് പരുവത്തിൽ കലക്കുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ കഷണം ചക്കച്ചുളയെടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുക. ചക്ക പഴംപൊരി തയ്യാറായി.... 

വീട്ടിൽ റവ ഇരിപ്പുണ്ടോ? കിടിലൻ വട ഉണ്ടാക്കിയാലോ....

തയ്യാറാക്കിയത്:
​ഗീതാ കുമാരി

 

click me!