
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
തയ്യാറാക്കുന്ന വിധം
ലിച്ചി 4 എണ്ണം
നാരങ്ങാ 1 എണ്ണം
പഞ്ചസാര ഒരു സ്പൂൺ
ഐസ് ക്യൂബ് 4 എണ്ണം
പുതിന ലീഫ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ലിച്ചി തോൽ കളഞ്ഞ് കുരു കളഞ്ഞതിനുശേഷം അതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. ഇതിലേക്ക് കുറച്ചു കൂടി ഐസ്ക്യൂബ് ചേർത്തു കൊടുത്ത് കുറച്ചു വെള്ളവും ചേർത്ത് നല്ലപോലെ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചിട്ടും ഉപയോഗിക്കാവുന്നതാണ്. പുതിനയില കൂടി ചേർത്ത ശേഷം കുടിക്കാവുന്നതാണ്.