അടിപൊളി മഷ്‌റൂം മസാല ദോശ തയ്യാറാക്കാം

Published : Jan 24, 2026, 03:40 PM ISTUpdated : Jan 24, 2026, 03:44 PM IST
dosa

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ദോശ റെസിപ്പികള്‍. ഇന്ന് ധന്യ അജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

മഷ്‌റൂം                                                                    2  കപ്പ്

സവാള                                                                   1/2 കപ്പ്

തക്കാളി                                                                 2  എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                        ഒരു സ്പൂൺ

മുളകുപൊടി                                                    ഒരു സ്പൂൺ

മല്ലിപ്പൊടി                                                         ഒരു സ്പൂൺ

ഗരം മസാല                                                      ഒരു സ്പൂൺ

മഞ്ഞൾപ്പൊടി                                               അര സ്പൂൺ

എണ്ണ                                                                   നാല് സ്പൂൺ

മല്ലിയില                                                        ആവശ്യത്തിന്

ഉപ്പ്                                                                       ഒരു സ്പൂൺ

അരി                                                                   രണ്ട് കപ്പ്

ഉഴുന്ന്                                                                 ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം അരി ഉഴുന്ന് വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക. ശേഷം നന്നായി കുതിർന്നതിനു ശേഷം നല്ല പോലെ അരച്ചെടുത്ത് 8 മണിക്കൂർ പൊങ്ങാൻ ആയിട്ട് വയ്ക്കാം. ഒന്ന് പൊങ്ങിയതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കലക്കിയെടുക്കുക. ഇനി മസാല തയ്യാറാക്കി എടുക്കാം. 

ഒരു ബൗളിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്ത് അതിലേക്ക് സവാള ചേർത്തു കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം തക്കാളിയും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ മഞ്ഞൾപൊടി, മുളകുപൊടിയും, മല്ലിപ്പൊടി, ഗരം മസാല , ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് കുറച്ചു വെള്ളം മാത്രം ചേർത്ത് ഇതൊന്നു മസാല കുറുകി വന്നതിനുശേഷം ഇതിലേക്ക് മഷ്റൂം കൂടെ ചേർത്ത് യോജിപ്പിച്ച് കുറച്ചു സമയം മാത്രം വച്ച് വേവിച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കി വച്ചിട്ടുള്ള ദോശമാവ് ദോശക്കലിലേക്ക് ഒഴിച്ചതിനു ശേഷം ഇതിനുള്ളിലേക്ക് മസാല വച്ചു കൊടുത്ത് നല്ലപോലെ വേവിച്ചെടുക്കുക.

 

 

PREV
Read more Articles on
click me!

Recommended Stories

പര്‍പ്പിള്‍ ക്യാബേജ് കഴിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
പനീർ പ്രിയരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ