മുട്ട നിറച്ചത് ഉണ്ടാക്കിയാലോ, വളരെ ഈസിയായി തയ്യാറാക്കാം...

By Web TeamFirst Published May 29, 2020, 7:34 PM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കാണ് 'മുട്ട നിറച്ചത്'. ഇനി എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം...

മലബാർ സ്പെഷ്യൽ വിഭവമാണ് 'മുട്ട നിറച്ചത്'.  ഈ വിഭവത്തെ പറ്റി നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

മുട്ട                                                                      5  എണ്ണം
ചുവന്നുള്ളി                                                     10 എണ്ണം( ചെറുതായി അരിഞ്ഞത്)
പച്ച മുളക്                                                        10 എണ്ണം
കുരുമുളക് പൊടി                                        1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി                                               ഒരു നുള്ള്
മുളക് പൊടി                                                   ഒരു നുള്ള്
മൈദ                                                                  2 കപ്പ്
ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ                ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നടുഭാഗം കീറി മഞ്ഞ മാറ്റി വയ്ക്കുക. ഉടയാതെ ശ്രദ്ധിക്കണം. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും വഴറ്റുക. അതില്‍ ഇഞ്ചി ചേര്‍ത്ത് വഴറ്റിയതിന് ശേഷം മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഉള്ളിയും ഇഞ്ചിയും നന്നായി വഴറ്റാന്‍ ശ്രദ്ധിക്കണം.

പിന്നീട് അതിലേക്ക് നേരത്തേ മാറ്റി വച്ച മുട്ടയുടെ മഞ്ഞ ചേര്‍ത്ത് ഇളക്കുക. മഞ്ഞക്കുരു നന്നായി പൊടിയാന്‍ ശ്രദ്ധിക്കണം. ഇതില്‍ കറിവേപ്പിലയും ചേര്‍ത്ത് തണുക്കാന്‍ വയ്ക്കുക.

ചൂടാറിയാല്‍ ഇത് മുട്ടയുടെ വെള്ളയിലേക്ക് നിറയ്ക്കുക. മഞ്ഞക്കുരുവിന്റെ ആകൃതിയില്‍ ഉരുട്ടിവേണം മസാല ഇടാന്‍. ഇതിന് ശേഷം മൈദയില്‍ അല്‍പ്പം ഉപ്പും ചേര്‍ത്ത് കലക്കി മുട്ടയുടെ തുറന്ന ഭാഗം അടയ്ക്കുക. ഇത് പൊരിച്ച് കഴിക്കാവുന്നതാണ്. 

നല്ല സോഫ്റ്റ് 'വട്ടയപ്പം' എളുപ്പം തയ്യാറാക്കാം....

തയ്യാറാക്കിയത്:
​ഗീതാ കുമാരി

click me!