പിറന്നാള്‍ ദിനത്തില്‍ ബോളിവുഡ് നടി സമ്മാനിച്ച കേക്കിന്‍റെ ചിത്രം പങ്കുവച്ച് കരണ്‍ ജോഹര്‍

Published : May 29, 2020, 09:44 AM ISTUpdated : May 29, 2020, 09:48 AM IST
പിറന്നാള്‍ ദിനത്തില്‍ ബോളിവുഡ് നടി സമ്മാനിച്ച കേക്കിന്‍റെ ചിത്രം പങ്കുവച്ച് കരണ്‍ ജോഹര്‍

Synopsis

തന്‍റെ പിറന്നാള്‍ ദിനത്തിന് സമ്മാനമായി ലഭിച്ച കേക്കിന്റെ ചിത്രമാണിതെന്നും കരണ്‍ കുറിച്ചു. 

ലോക്ക്ഡൗണ്‍ കാലത്തും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ താരങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരണ്‍ ജോഹറും സോഷ്യല്‍ മീഡിയയില്‍ വളരെ സജ്ജീവമാണ്.  കഴിഞ്ഞ ദിവസം ഒരു കേക്കിന്റെ ചിത്രമാണ് കരണ്‍ ആരാധകര്‍ക്കായി  പങ്കുവച്ചത്. 

തന്‍റെ പിറന്നാള്‍ ദിനത്തിന് സമ്മാനമായി ലഭിച്ച കേക്കിന്റെ ചിത്രമാണിതെന്നും കരണ്‍ കുറിച്ചു. അതുകൊണ്ടുതന്നെ കരണിന് ഈ കേക്ക് വളരെ സ്‌പെഷ്യലാണ്. ബോളിവുഡ് നടി റാണി മുഖര്‍ജിയാണ് കേക്ക് ബേക്ക് ചെയ്ത് കരണിന് അയച്ചുനല്‍കിയത്. 

കേക്കിന്റെ ചിത്രത്തിനൊപ്പം ഒരു കുറിപ്പും കരണ്‍ പങ്കുവച്ചിരുന്നു. '' എനിക്കും കുട്ടികള്‍ക്കും വേണ്ടി ഈ സ്‌പെഷ്യല്‍ കേക്ക് തയ്യാറാക്കിയതിന് നന്ദി റാണീ.. നീ ശരിക്കുമൊരു മജീഷ്യനാണ്. ഒളിഞ്ഞിരിക്കുന്ന കഴിവുള്ളവള്‍. കേക്ക് രുചികരമായിരുന്നു''- എന്നാണ് കരണ്‍ കുറിച്ചത്. 

 

മെയ് 25നായിരുന്നു കരണിന്‍റെ പിറന്നാള്‍. കരണിന്‍റെ വീട്ടിലെ രണ്ട് ജോലിക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹവും കുടുംബവും 14 ദിവസത്തേക്ക് ക്വാറന്‍റൈനില്‍ കഴിയുകയാണ് ഇപ്പോള്‍. 

 

Also Read: ഡൈ ചെയ്യാതെ ആദ്യമായി കരണ്‍ ജോഹര്‍; ഇതൊരാള്‍ക്കുള്ള പിറന്നാള്‍ സമ്മാനം...
 

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍