ഞാലിപ്പൂവൻ പഴം കൊണ്ട് ഹെൽത്തി ഷേക്ക്; റെസിപ്പി

Web Desk   | Asianet News
Published : Sep 02, 2021, 05:10 PM ISTUpdated : Sep 02, 2021, 05:18 PM IST
ഞാലിപ്പൂവൻ പഴം കൊണ്ട് ഹെൽത്തി ഷേക്ക്; റെസിപ്പി

Synopsis

ഞാലിപ്പൂവൻ പഴത്തിൽ ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഞാലിപ്പൂവൻ പഴം കൊണ്ട് വളരെ ഹെൽത്തിയും രുചികരവുമായ ഷേക്ക് തയ്യാറാക്കിയാലോ..  

ഞാലിപ്പൂവൻ പഴത്തിൽ ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഞാലിപ്പൂവൻ പഴം കൊണ്ട് വളരെ ഹെൽത്തിയും രുചികരവുമായ ഷേക്ക് തയ്യാറാക്കിയാലോ..

വേണ്ട ചേരുവകൾ...

കപ്പലണ്ടി                                       കാൽ കിലോ
ഞാലിപ്പൂവൻ പഴം                        4 എണ്ണം
തേൻ                                               ആവശ്യത്തിന്
പശുവിൻ പാൽ                              ഒരു ഗ്ലാസ്
കസ്കസ്                                            രണ്ട് സ്പൂൺ

തയ്യാറാക്കുന്ന വിധം...

കപ്പലണ്ടി പച്ചയ്ക്ക് ആണ് കിട്ടുന്നതെങ്കിൽ നന്നായി വറുത്ത് തൊലി കളഞ്ഞ് എടുക്കുക. അല്ലെങ്കിൽ വറുത്ത കപ്പലണ്ടി തൊലിയില്ലാത്തത് നോക്കി വാങ്ങുക. കപ്പലണ്ടി ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക.

പിറ്റേ ദിവസം കപ്പലണ്ടി വെള്ളത്തിൽ നിന്ന് എടുത്ത് മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതിനുശേഷം അതിലേക്ക് തേൻ ഞാലിപ്പൂവൻ പഴം എന്നിവ കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. പഴം മൂന്നോ നാലോ നമ്മുടെ ഇഷ്ടത്തിന് ചേർക്കാവുന്നതാണ്. 

കസ്കസ് രണ്ട് സ്പൂൺ ആവശ്യത്തിന് വെള്ളവുമൊഴിച്ച് കുതിർക്കാൻ ഇട്ടുവയ്ക്കുക. 15 മിനിറ്റ് കഴിയുമ്പോൾ കസ്കസ് നന്നായി കുതിർന്നു കിട്ടുന്നതാണ്. ശേഷം കസ്കസ് മിക്സി ജാറിൽ അടിവച്ചരിക്കുന്ന പഴത്തിലേക്ക്  ചേർത്ത് പശുവിൻ പാലും ഒഴിച്ച് നന്നായിട്ട് അടിച്ചെടുക്കുക.

നല്ല രുചികരവും അതുപോലെതന്നെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു ഷേക്ക് ആണ്. ഒരു നേരം ഭക്ഷണം ഒഴിവാക്കിയിട്ട് ഇതുപോലുള്ള ഷേക്ക് കുടിക്കുകയാണെങ്കിൽ നമുക്ക് ശരീരത്തിനും വളരെ നല്ലതാണ്. കപ്പലണ്ടി കുതിർത്തതിനു ശേഷം ഉപയോഗിക്കുന്നത് കൊണ്ടുതന്നെ അതിന്റെ ഗുണവും രുചിയും ഒന്നുകൂടി കൂടുന്നതാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
 ബാം​ഗ്ലൂർ

രുചികരമായ ചേന തൊടു കറി തയ്യാറാക്കാം

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍