ചേന കൊണ്ട് ഒരു കറി തയ്യാറാക്കിയാലോ.. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാൻ പറ്റുന്ന കറിയാണിത്. ചേന തൊടു കറി എളുപ്പം തയ്യാറാക്കാം...
ചേന കൊണ്ട് ഒരു കറി തയ്യാറാക്കിയാലോ.. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാൻ പറ്റുന്ന കറിയാണിത്. ചേന തൊടു കറി എളുപ്പം തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
1. ചേന (ചെറിയ കഷണങ്ങൾ ആയി അരിഞ്ഞത് ) 1 കപ്പ്
2. എണ്ണ ആവശ്യത്തിനു
3. മുളകുപൊടി 1/2 ടേബിൾ സ്പൂൺ
4. മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
5. ഉലുവപ്പൊടി 1/4 ടീസ്പൂൺ
6. കുരുമുളകുപൊടി 1/2 ടീസ്പൂൺ
7. കായപ്പൊടി 1/4 ടീസ്പൂൺ
8. പുളി ഒരു നെല്ലിക്ക വലുപ്പം
9. ഉപ്പ് ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം...
ചേന അരിഞ്ഞതു എണ്ണയിൽ വറുത്തു കോരുക. ചുവടുകട്ടിയുള്ള പാത്രത്തിൽ കടുക് വറുത്തതിനു ശേഷം മൂന്നു മുതൽ ഏഴു വരെയുള്ള ചേരുവകൾ വഴറ്റുക. അതിലേക്കു പുളി പിഴിഞ്ഞതും ഉപ്പും ഒന്നര കപ്പ് വെള്ളവും ചേർക്കുക. വറുത്തു വച്ചിരിക്കുന്ന ചേനയും ചേർത്ത് തിളപ്പിക്കുക. ചാറു കുറുകി വരുമ്പോൾ ഒരു ചെറിയ കഷ്ണം ശർക്കര ചേർത്ത് വാങ്ങുക.
തയ്യാറാക്കിയത്:
സരിത സുരേഷ്