എള്ളുണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം

Web Desk   | Asianet News
Published : Sep 20, 2020, 04:42 PM ISTUpdated : Sep 20, 2020, 04:53 PM IST
എള്ളുണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം

Synopsis

ഇനി മുതൽ എള്ളുണ്ട പുറത്ത് നിന്ന് വാങ്ങേണ്ട. വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കാൻ സാധിക്കും. എള്ളുണ്ട ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ..

പലർക്കും ഇഷ്ടമുള്ള ഒരു മധുര പല​ഹാരമാണ് എള്ളുണ്ട. ഇനി മുതൽ എള്ളുണ്ട പുറത്ത് നിന്ന് വാങ്ങേണ്ട. വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കാൻ സാധിക്കും. എള്ളുണ്ട ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ..

വേണ്ട ചേരുവകൾ...

എള്ള്‌                              1 കപ്പ്
ശർക്കര                          1 കപ്പ്
ഏലയ്ക്ക പൊടിച്ചത്  1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ആദ്യം എള്ള്‌ ഒരു പാനിൽ ഇട്ട് വറുത്ത് വയ്ക്കുക. ശേഷം ശർക്കര പാനിയാക്കി അരിച്ച് വയ്ക്കുക. പാൻ അടുപ്പത്ത് വച്ച് പാനി ഒഴിച്ച് ചൂടാക്കി കുറുകാൻ തുടങ്ങുമ്പോൾ എള്ളും, ഏലയ്ക്ക പൊടിയും ചേർത്ത് ഇളക്കുക. നന്നായി തുടരെ ഇളക്കി കുറുകി കഴിഞ്ഞ് തീ ഓഫ്‌ ചെയ്യാം. (ഉറച്ച് കട്ടി ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം). 2 സ്പൂണ്‍ നെയ്യ് കൂടി ഇഷ്ടമുള്ളവർക്ക് ചേർക്കാവുന്നതാണ്. ചെറിയ ചൂടിൽ തന്നെ ഉരുളകളാക്കി എടുക്കുക. തണുത്ത ശേഷം കഴിക്കുക. എള്ളുണ്ട തയ്യാറായി...

വെറും മൂന്ന് ചേരുവകൾ കൊണ്ട് മൈസൂർ പാക് ഈസിയായി തയ്യാറാക്കാം

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍