രുചികരമായ വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി തയ്യാറാക്കാം

Published : Apr 11, 2019, 05:08 PM IST
രുചികരമായ വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി തയ്യാറാക്കാം

Synopsis

വളരെ എളുപ്പവും രുചിയോടെയും ഉണ്ടാക്കാവുന്ന വിഭവമാണ് വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി. രുചികരമായ വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

നീളൻ വഴുതനങ്ങ             രണ്ട് എണ്ണം
കിഴങ്ങ്                                 1 എണ്ണം
സവാള                                 1 എണ്ണം
മുളകുപൊടി                   അ‌ര ടീസ്പൂൺ 
മഞ്ഞൾ പൊടി                കാൽ ടീസ്പൂൺ 
ഉപ്പ്                                      ആവശ്യത്തിന്
വെളിച്ചെണ്ണ                     ഒരു ടീസ്പൂൺ
വെളുത്തുള്ളി                   2 എണ്ണം 

വഴുതനങ്ങായും കിഴങ്ങും നീളത്തിൽ അരിയണം. ഒരിഞ്ച് കനത്തിൽ വേണം അരിയേണ്ടത്.

തയ്യാറാക്കുന്ന വിധം...

പാനിൽ വെളിച്ചെണ്ണ ചൂടാക്കാം. ഇനി വെളുത്തുള്ളി മൂപ്പിക്കാം. ശേഷം മസാലകൾ ചേർക്കാം. കിഴങ്ങും ചേർക്കാം. 

അടച്ചു വച്ച് വേവിക്കാം. വേണമെങ്കിൽ അല്പം വെള്ളം ചേർക്കാം. 

വെന്ത് കഴിഞ്ഞാൽ അടപ്പു മാറ്റാം. ഇനി വഴുതനങ്ങയും ചേർത്ത് വേവിക്കാം . നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. 

രുചികരമായ വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി  തയ്യാറായി...

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍