സൺഡേ സ്പെഷ്യൽ; ചിക്കൻ ലിവർ പെപ്പർ മസാല തയ്യാറാക്കാം

Published : Mar 03, 2019, 09:13 AM IST
സൺഡേ സ്പെഷ്യൽ; ചിക്കൻ ലിവർ പെപ്പർ മസാല തയ്യാറാക്കാം

Synopsis

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ചിക്കൻ ലിവർ പെപ്പർ മസാല. രുചികരമായ ചിക്കൻ ലിവർ പെപ്പർ മസാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...  

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

ചിക്കൻ ലിവർ                         400 ​ഗ്രാം
ഇഞ്ചി                                   അര ടേബിൾ സ്പൂൺ 
വെളുത്തുള്ളി                       അര ടേബിൾ സ്പൂൺ 
സവാള                                     1 എണ്ണം  
ഗരം മസാല                        അര ടീസ്പൂൺ 
കുരുമുളക് പൊടി              ഒരു ടേബിൾസ്പൂൺ 
മുളക് പൊടി                       കാൽ ടീസ്പൂൺ 
മഞ്ഞൾ പൊടി                   കാൽ ടീസ്പൂൺ 
മല്ലി പൊടി                          അര ടീസ്പൂൺ 
ഉപ്പ്                                       ആവശ്യത്തിന്
വെളിച്ചെണ്ണ                       ആവശ്യത്തിന്
കറി വേപ്പില                     ആവശ്യത്തിന്
വെള്ളം                               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ചിക്കൻ ലിവറും  മല്ലിപൊടിയും  മുളകുപൊടിയും  മഞ്ഞൾപൊടിയും  ഗരം  മസാലയും  കുരുമുളക് പൊടിയും  ഉപ്പും ചേർത്ത് അര മണിക്കൂർ  പുരട്ടി വയ്ക്കണം.

 ശേഷം ചട്ടിയിൽ  എണ്ണ  ചൂടാക്കണം. ഇനി ഇഞ്ചിയും  വെളുത്തുള്ളിയും  മൂപ്പിക്കുക. 

ശേഷം സവാളയും കറിവേപ്പിലയും വഴറ്റണം. 

ഇനി  ചിക്കൻ  ലിവറും  ചേർത്ത്  അര  കപ്പ്  വെള്ളവും  ചേർത്ത്  ഇളക്കിയ  ശേഷം  അടച്ചു  വച്ച്  വേവിക്കാം.

രുചികരമായ ചിക്കൻ ലിവർ പെപ്പർ മസാല തയ്യാറായി...


 

PREV
click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം