സ്ട്രോബെറി കേക്ക് തയ്യാറാക്കാം

By Neenu SamsonFirst Published Mar 2, 2019, 9:50 AM IST
Highlights

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന കേക്കാണ് സ്ട്രോബെറി കേക്ക്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന കേക്ക് കൂടിയാണ് ഇത്. സ്ട്രോബെറി കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
 

തയ്യാറാക്കുന്ന വിധം...

മൈദ                                                2 കപ്പ് 
ബട്ടർ                                               150 ഗ്രാം
ബേക്കിംഗ്  പൗഡർ                     1 1/2 ടീസ്പൂൺ
സ്ട്രോബെറി പൾപ്പ്                   അര കപ്പ്
പഞ്ചസാര                                     ഒന്നര  കപ്പ്
മുട്ട                                                   3 എണ്ണം
പാൽ                                               അര കപ്പ്
സ്ട്രോബെറി എസ്സെൻസ്        1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം മൈദയും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത്  വയ്ക്കുക. 

പഞ്ചസാര പൊടിച്ചെടുക്കാം. ഇനി പഞ്ചസാര പൊടിച്ചതും ബട്ടറും നന്നായി ബീറ്റ് ചെയ്ത് യോജിപ്പിച്ചെടുക്കാം. 

ഇനി മുട്ടയും പാലും ചേർക്കാം. എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം മൈദാ ചേർക്കാം. 

സ്ട്രോബെറി പൾപ്പും സ്ട്രൗബെറി എസ്സെൻസും ചേർക്കാം. എല്ലാം കൂടി നന്നായി ബീറ്റ് ചെയ്ത് എടുക്കുക. കേക്ക് മിക്സ് റെഡിയായി... 

ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യണം. ശേഷം 50 മിനിറ്റ് ബേക്ക് ചെയ്യുക.

സ്ട്രോബെറി കേക്ക് തയ്യാറായി....


 

click me!