അടിപൊളി ഈന്തപ്പഴം ലസ്സി തയ്യാറാക്കാം

Published : Mar 18, 2019, 09:17 AM IST
അടിപൊളി ഈന്തപ്പഴം ലസ്സി തയ്യാറാക്കാം

Synopsis

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ്  ഈന്തപ്പഴം ലസ്സി. രുചികരമായ ഈന്തപ്പഴം ലസ്സി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...‌  

വേണ്ട ചേരുവകൾ...

ഈന്തപ്പഴം                                10 എണ്ണം
പഞ്ചസാര                            ആവശ്യത്തിന്
പുളിയില്ലാത്ത തൈര്            ഒരു ഗ്ലാസ് 
വെള്ളം                                     ഒരു ഗ്ലാസ്
ഐസ് ക്യൂബ്സ്                      ആവശ്യത്തിന്
കശുവണ്ടി                            ആവശ്യത്തിന്
പിസ്ത പൊടിച്ചത്                  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഈന്തപ്പഴം കുരു കളഞ്ഞ് അരക്കപ്പ് വെള്ളത്തിൽ അരമണിക്കൂർ കുതിരാൻ വയ്ക്കുക.

ഇനി ബാക്കി ചേരുവകളും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
 
ഗ്ലാസിലേക്ക് ഒഴിച്ച ശേഷം മുകളിൽ കശുവണ്ടിയും പിസ്ത പൊടിച്ചതും ചേർത്ത് ഗാർണിഷ് ചെയ്യാം.

രുചികരമായ ഈന്തപ്പഴം ലസ്സി തയ്യാറായി...

PREV
click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ