
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഓട്സ് കൊണ്ട് പൊങ്കൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
വേണ്ട ചേരുവകൾ
ഓട്സ്- 2 കപ്പ്
ചെറുപയർ പരിപ്പ് -3 സ്പൂൺ
നെയ്യ് -2 സ്പൂൺ
പച്ചമുളക് -2 എണ്ണം
ഉപ്പ് - 1 സ്പൂൺ
ഇഞ്ചി - 1 സ്പൂൺ
അണ്ടിപ്പരിപ്പ് - 5 എണ്ണം
കുരുമുളക് - 1/4 സ്പൂൺ
ജീരകം - 1/4 സ്പൂൺ
കായ പൊടി - 1/4 സ്പൂൺ
മഞ്ഞൾ പൊടി - 1/4 സ്പൂൺ
കറിവേപ്പില - 1 തണ്ട്
വെള്ളം - 3 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഒരു കുക്കർ വെച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് വെള്ളം ഒഴിച്ചുകൊടുക്കുക. ശേഷം അതിലേയ്ക്ക് തന്നെ ചെറുപയർ പരിപ്പും ഓട്സും ചേർത്ത് കൊടുത്തതിനൊപ്പം തന്നെ ജീരകം, മഞ്ഞൾപ്പൊടി, കായപ്പൊടി, കറിവേപ്പില, ഉപ്പ്, കുരുമുളകുപൊടി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക. വെന്തതിനു ശേഷം ഇതിലേയ്ക്ക് നെയ്യില്‍ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതോടെ സംഭവം റെഡി.