കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവം; സ്വീറ്റ് ക്രീപ്സ് തയ്യാറാക്കാം

Published : May 01, 2019, 09:11 AM ISTUpdated : May 01, 2019, 09:16 AM IST
കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവം; സ്വീറ്റ് ക്രീപ്സ് തയ്യാറാക്കാം

Synopsis

കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാവുന്ന വിഭവങ്ങളിലൊന്നാണ് സ്വീറ്റ് ക്രീപ്സ്. രുചികരമായ സ്വീറ്റ് ക്രീപ്സ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

തയ്യാറാക്കുന്ന വിധം...

മുട്ട                                           5 എണ്ണം
പാൽ                                      ഒന്നേകാൽ കപ്പ്
നെയ്                                     രണ്ടു ടേബിൾസ്പൂൺ
മൈദ                                    ഒരു കപ്പ്
പഞ്ചസാര                            മൂന്നു ടേബിൾസ്പൂൺ
ഉപ്പ്                                         ഒരു നുള്ള്
വാനില എസ്സെൻസ്         അര ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

മുട്ട നല്ല പോലെ കലക്കിയെടുക്കണം. ഇനി പഞ്ചസാരയും ഉപ്പും ചേർക്കാം.

 പാലും എസ്സെൻസും ചേർക്കാം. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ചെടുക്കണം. അവസാനം മൈദയും ചേർക്കണം. ബാറ്റർ റെഡി ആയി.

ഇനി ഒരു പാൻ ചൂടാക്കാൻ വയ്ക്കാം.അൽപം ബട്ടർ പാനിലിടുക.

ഇനി ബാറ്റർ കോരി ഒഴിച്ച് രണ്ടു സൈഡും മൊരിച്ചെടുക്കാം.

(പഴം, സ്ട്രോബെറി, നട്സ്, ഹണി എന്നിവ ഉപയോ​ഗിച്ച് ഫിൽ ചെയ്ത് കഴിക്കുന്നത് കൂടുതൽ ഹെൽത്തിയും രുചികരവുമാണ്.)

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി