അസിഡിറ്റി അലട്ടുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ...

By Web TeamFirst Published Feb 9, 2021, 10:54 AM IST
Highlights

അസിഡിറ്റിയെ തടയാന്‍ കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കി ഇടയ്ക്കിടയ്ക്ക് പഴങ്ങളും നട്സുമൊക്കെ കഴിക്കാം. 

പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ ഇത് പിന്നീട് അസിഡിറ്റിക്ക് കാരണമാകാം.  ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം.

ചിലരില്‍ വയറു വേദനയും മറ്റും കാണാറുണ്ട്. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ഉദരഗ്രന്ഥികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനായി ശരീരം മിതമായ തോതില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും, മാനസിക സംഘര്‍ഷവും, പുകവലി, മദ്യപാനം എന്നിവയും ആസിഡിന്റെ ഉത്പാദന തോതിന് വ്യതിയാനം ഉണ്ടാകാന്‍ കാരണമാവും. 

അസിഡിറ്റിയെ തടയാന്‍ കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കി ഇടയ്ക്കിടയ്ക്ക് പഴങ്ങളും നട്സുമൊക്കെ കഴിക്കാം. അതുപോലെ തന്നെ, ഭക്ഷണം സാവധാനം കഴിക്കുക. കൂടാതെ ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. 

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഇതാ...

1. എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. 

2. ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങളുടെ അളവ് കുറയ്ക്കാന്‍  ശ്രദ്ധിക്കുക. 

3. ചായയും കാപ്പിയും പരമാവധി  ഒഴിവാക്കുക. 

4. ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവ അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക. 

5. അസിഡിറ്റിയെ തടയുന്ന ഒന്നാണ് ജീരകം. അതിനാല്‍ ജീരകവെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്. 

6. അൾസറും അസിഡിറ്റി പ്രശ്നവുമുള്ളവർ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പാലിലെ പ്രൊട്ടീൻ അൾസറിനെ സുഖപ്പെടുത്തുന്നുണ്ട്. അതുപോലെ തന്നെ തൈരും കഴിക്കാം. 

Also Read: വണ്ണം കുറയ്ക്കാന്‍ ഈ പത്ത് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി!

click me!