പല കാരണങ്ങള്‍ കൊണ്ടും വണ്ണം കൂടാം. കാരണം കണ്ടെത്തി പരിഹരിക്കുകയാണ്  വേണ്ടത്.  അമിതവണ്ണം കുറയ്ക്കാന്‍ കൃത്യമായ ഡയറ്റ് പാലിക്കേണ്ടതുണ്ട്. ഒപ്പം ശരിയായ വ്യായാമ ശീലവും വളര്‍ത്തണം.

ദിനംപ്രതി കൂടി വരുന്ന വണ്ണവും വയറും നോക്കി നെടുവീർപ്പെടുകയാണ് പലരും. വണ്ണം കുറയ്ക്കാന്‍ 60 അല്ല 600 വഴികള്‍ പരീക്ഷിച്ചു എന്നാണ് പലരും പറയുന്നത്. 

പല കാരണങ്ങള്‍ കൊണ്ടും വണ്ണം കൂടാം. കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. അമിതവണ്ണം കുറയ്ക്കാന്‍ കൃത്യമായ ഡയറ്റ് പാലിക്കേണ്ടതുണ്ട്. ഒപ്പം ശരിയായ വ്യായാമ ശീലവും വളര്‍ത്തണം.

വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. കൂടാതെ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. 

രണ്ട്...

ഉറക്കവും വണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരിയായി ഉറക്കം ലഭിക്കാതെ വരുമ്പോള്‍ വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും വണ്ണം കൂടാന്‍ കാരണമാവുകയും ചെയ്യും. അതിനാൽ, നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

മൂന്ന്...

ഹെല്‍ത്തി ഫാറ്റ്സ് അഥവാ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. 

നാല്...

ഭക്ഷണം തയ്യാറാക്കുമ്പോള്‍ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. എണ്ണ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ എന്നിവ വണ്ണം കൂട്ടാം.

അഞ്ച്...

ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

ആറ്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് രാവിലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ഏഴ്...

പച്ചക്കറികളും പഴങ്ങളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങളുടെ കലവറയായ ഇവ വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കലോറിയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

എട്ട് ...

ഇടയ്ക്ക് വിശക്കുമ്പോള്‍ ജങ്ക് ഫുഡിന് പകരം നട്സ് കഴിക്കാം. രാത്രി വൈകി ഭക്ഷണം കഴിക്കരുത്.

ഒമ്പത്...

കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് ക്രമേണ കുറയ്ക്കുക. 80 ശതമാനം വയര്‍ നിറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക.

പത്ത്...

വ്യായാമം ചെയ്യാതെ വണ്ണം കുറയില്ല. അതിനാല്‍ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം. നടത്തം, ഓട്ടം തുടങ്ങി എന്തു വ്യായാമവും ചെയ്യാം. 

Also Read: വയറ് മാത്രം കൂടുന്നുവോ? ഒരുപക്ഷേ കാരണമിതാകാം...