ലഞ്ച് ബോക്‌സിലെ ദുർ​ഗന്ധം അകറ്റാന്‍ ഇതാ നാല് വഴികള്‍...

By Web TeamFirst Published Sep 11, 2022, 9:00 AM IST
Highlights

സ്കൂള്‍ കുട്ടികളായാലും ജോലിക്കാരായാലും ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ഉപയോഗിക്കുന്നതാണ് ലഞ്ച് ബോക്‌സ്. അതുകൊണ്ട് ഈ പാത്രം എത്രതവണ കഴുകിയെടുത്താലും അതിലെ ഗന്ധം പോകാറില്ല. 

ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നാം പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഭക്ഷണം സൂക്ഷിച്ചുവച്ചിരിക്കുന്ന ഫ്രിഡ്ജിലെ ദുർഗന്ധം പോലെ തന്നെ ലഞ്ച് ബോക്‌സിനുള്ളിലും ദുർഗന്ധം ഉണ്ടാകാം. ഇതിനുള്ളിലും ഒരുപാട് നേരം ഭക്ഷണം അടച്ചുവച്ചിരിക്കുന്നതുകൊണ്ടാണ് ഇത്തരം ദുര്‍ഗന്ധം ഉണ്ടാകുന്നത്.

സ്കൂള്‍ കുട്ടികളായാലും ജോലിക്കാരായാലും ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ഉപയോഗിക്കുന്നതാണ് ലഞ്ച് ബോക്‌സ്. അതുകൊണ്ടുതന്നെ ഈ പാത്രം എത്രതവണ കഴുകിയെടുത്താലും അതിലെ ഗന്ധം പോകാറില്ല. പ്രത്യേകിച്ച് അന്നേ ദിവസം തന്നെ ലഞ്ച് ബോക്‌സ് കഴുകിയില്ലെങ്കില്‍, കറ പോകാനും ദുര്‍ഗന്ധം പോകാനും വെറുതെ വെള്ളവും സോപ്പും മാത്രം ഉപയോഗിച്ചാല്‍ പോരാ. 

ലഞ്ച് ബോക്‌സിലെ ദുർ​ഗന്ധം നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകളെ പരിചയപ്പെടാം... 

ഒന്ന്...

ലഞ്ച് ബോക്‌സിലെ ദുർ​ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗമാണ് ഇവ ഫ്രീസറില്‍ വയ്ക്കാം എന്നത്. മൂന്നോ നാലോ മണിക്കൂര്‍ ലഞ്ച് ബോക്‌സ് ഫ്രീസറില്‍ തുറന്ന് സൂക്ഷിക്കാം. അല്ലെങ്കില്‍ ഒരു രാത്രി മുഴുവനും പാത്രം ഫ്രീസറില്‍ വയ്ക്കുന്നതും അതിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. 

രണ്ട്...

വിനാഗിരിയുടെ ഉപയോഗം ലഞ്ച് ബോക്‌സിനുള്ളിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും. വൈറ്റ് വിനാഗിരിയിലടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ആദ്യം ഒരു കപ്പില്‍ വെള്ളമെടുത്ത് അതില്‍ കുറച്ച് വിനാഗിരി ഒഴിക്കുക. ശേഷം വൃത്തിയുള്ള കോട്ടന്‍ തുണി മുറിച്ചെടുത്ത് ഈ വെള്ളത്തില്‍ മുക്കി പാത്രത്തിനുള്ളില്‍ ഇട്ട് കുറച്ച് സമയം വയ്ക്കാം. 

മൂന്ന്...

ഉരുളക്കിഴങ്ങ് കൊണ്ടും പാത്രങ്ങളിലെ ദുര്‍ഗന്ധം അകറ്റാം. ഇതിനായി ഒരു ഒരുളക്കിഴങ്ങ് മുറിച്ചെടുത്ത് പാത്രത്തിനുള്ളില്‍ ഉരയ്ക്കാം. ശേഷം ഈ ഉരുളക്കിഴങ്ങ് 15-20 മിനിറ്റ് പാത്രത്തിനുള്ളില്‍ വയ്ക്കുക. പിന്നീട് ഉരുളക്കിഴങ്ങില്‍ കുറച്ച് ഉപ്പ് പുരട്ടിയ ശേഷം പാത്രത്തില്‍ ഒരു തവണ കൂടി ഉരച്ച് പാത്രം കഴുകിയെടുക്കാം. 

നാല്... 

ഇത്തരത്തിലുള്ള ദുര്‍ഗന്ധം അകറ്റാനും കറ വൃത്തിയാക്കാനും മികച്ചതാണ് ബേക്കിങ് സോഡ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ആദ്യം വെള്ളത്തില്‍ ബേക്കിങ് സോഡ ചാലിച്ച് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ശേഷം ഇത് പാത്രത്തില്‍ പത്ത്- പന്ത്രണ്ട് മിനിറ്റ് നേരം തേച്ച് പിടിപ്പിക്കുക. പിന്നീട് പാത്രം കഴുകിയെടുക്കുക. 

Also Read: ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാന്‍ ഇതാ ചില വഴികള്‍...

click me!