Asianet News MalayalamAsianet News Malayalam

ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാന്‍ ഇതാ ചില വഴികള്‍...

ബാക്കി വന്ന ഭക്ഷണസാധനങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെയാവാം അതിനു കാരണം. ഫ്രിഡ്ജ് എങ്ങനെയാണ് വൃത്തിയാക്കുക എന്നത് പലർക്കും കൃത്യമായി അറിയില്ല. 

how to keep food items in refrigerator
Author
Thiruvananthapuram, First Published Aug 24, 2022, 2:39 PM IST

ഭക്ഷണ വസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചില്ലറയല്ല. അതുകൊണ്ടുതന്നെ ഫ്രിഡ്ജ് ഇല്ലാത്ത വീട് ഇന്ന് വിരളമായിരിക്കും. എന്നാല്‍ പലരുടെയും വീടുകളിലെ  ഫ്രിഡ്ജ് തുറന്നാല്‍ സഹിക്കാന്‍ പറ്റാത്ത ദുര്‍ഗന്ധമായിരിക്കും വരുന്നത്. ബാക്കി വന്ന ഭക്ഷണസാധനങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെയാവാം അതിനു കാരണം. ഫ്രിഡ്ജ് എങ്ങനെയാണ് വൃത്തിയാക്കുക എന്നത് പലർക്കും കൃത്യമായി അറിയില്ല. 

ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

മുട്ടയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി വേണം ഫ്രിഡ്ജിൽ വയ്ക്കാൻ. അല്ലെങ്കിൽ അതിലെ മാലിന്യങ്ങൾ ഫ്രിഡ്ജിലെത്താം. അത് ദുര്‍ഗന്ധത്തിനും കാരണമാകും.

രണ്ട്...

പാകപ്പെടുത്തിയ ആഹാരം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ അടച്ചു സൂക്ഷിക്കുക. അതിലൂടെ അണുബാധ തടയാം. അതുപോലെ തന്നെ, പാകപ്പെടുത്തിയ സാധനങ്ങൾ ഫ്രിഡ്ജിൽ വച്ചിട്ട് അത് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. 

മൂന്ന്...

മത്സ്യവും മാംസവും ഒരാഴ്ചയിലധികം ഫ്രീസറിൽ വച്ച് ഉപയോഗിക്കരുത്. മത്സ്യത്തിന്‍റെയും ഇറച്ചിയുടെയുമൊക്കെ ഗന്ധമാണ് പലപ്പോഴും പുറത്തേയ്ക്ക് വരുന്നത്. അതിനാല്‍ ഇവ വായു സഞ്ചാരമില്ലാത്ത പാത്രങ്ങളില്‍ വച്ചതിന് ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. അങ്ങനെ ചെയ്യുന്നത് ഇത്തരം ഗന്ധം പുറത്തുവരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും. 

നാല്...

ഫ്രിഡ്ജിനുള്ളിലെ പച്ചക്കറികളും മറ്റും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യുക. 

അഞ്ച്....

ചൂടു വെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ്  വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്നതും ഗന്ധം പോകാന്‍ സഹായിക്കും. 

ആറ്...

ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധം കളയാന്‍ ഫ്രിഡ്ജില്‍ രണ്ട് നാരങ്ങ മുറിച്ച് വയ്ക്കുന്നതും നല്ലതാണ്.

Also Read: വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം...

Follow Us:
Download App:
  • android
  • ios