പോപ്‌കോണ്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?

By Web TeamFirst Published May 14, 2019, 12:23 PM IST
Highlights

കഴിച്ചുതുടങ്ങിയാല്‍ പിന്നെ സ്വല്‍പം 'ഓവര്‍' ആക്കാതെ നിര്‍ത്താനാകില്ലെന്ന പ്രത്യേകതയും പോപ്‌കോണിനുണ്ട്. എല്ലാം കഴിഞ്ഞ ശേഷമായിരിക്കും മിക്കവാറും 'അയ്യോ വയറ് ചീത്തയാകില്ലേ' എന്ന പേടി വരിക. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ പോപ്‌കോണ്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ?

സിനിമാ തിയേറ്ററുകളാണ് അധികവും നമ്മളെക്കൊണ്ട് പോപ്‌കോണ്‍ കഴിപ്പിക്കുന്ന ഒരു സ്ഥലം. ഇന്റര്‍വെല്‍ ആകുമ്പോള്‍ ഒരു പോപ്‌കോണെങ്കിലും വാങ്ങിക്കാത്ത സംഘങ്ങള്‍ കുറവായിരിക്കും. കൂട്ടത്തില്‍ കുട്ടികളുണ്ടെങ്കില്‍ പിന്നെ പറയാനുമില്ല, തിയേറ്ററായാലും പാര്‍ക്കായാലും ബീച്ച് ആയാലും പോപ്‌കോണ്‍ കണ്ടാല്‍ അത് ആവശ്യപ്പെടാത്ത കുട്ടികളും കുറവാണ്.

കഴിച്ചുതുടങ്ങിയാല്‍ പിന്നെ സ്വല്‍പം 'ഓവര്‍' ആക്കാതെ നിര്‍ത്താനാകില്ലെന്ന പ്രത്യേകതയും പോപ്‌കോണിനുണ്ട്. എല്ലാം കഴിഞ്ഞ ശേഷമായിരിക്കും മിക്കവാറും 'അയ്യോ വയറ് ചീത്തയാകില്ലേ' എന്ന പേടി വരിക. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ പോപ്‌കോണ്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ?

പോപ്‌കോണ്‍ തയ്യാറാക്കുന്ന രീതിയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. സാധാരണഗതിയില്‍ ആവിയിലാണ് പോപ്‌കോണ്‍ തയ്യാറാക്കുന്നത്. ഇത് ശരീരത്തിന് യാതൊരുരീതിയിലും പ്രശ്‌നമുണ്ടാക്കില്ല. മാത്രമല്ല, ചില ഗുണങ്ങളും ഇതിന് നല്‍കാനാകും. ധാരാളം ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, അയോണ്‍- സിങ്ക്- മഗ്നീഷ്യം പോലുള്ള ധാതുക്കള്‍, വിറ്റാമിന്‍- ബി തുടങ്ങി ഒരുപിടി ഘടകങ്ങള്‍ പോപ്‌കോണിനെ ആരോഗ്യകരമാക്കുന്നുണ്ട്.

എന്നാല്‍ ഒരുപാട് ബട്ടറോ, മധുരമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൃത്രിമപദാര്‍ത്ഥങ്ങളോ ചേര്‍ത്താണ് പോപ്‌കോണ്‍ തയ്യാറാക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് അത്ര നന്നല്ല. ഫ്‌ളേവറിന് വേണ്ടിയും രുചിക്ക് വേണ്ടിയും ഇപ്പോള്‍ പോപ്‌കോണില്‍ ചേര്‍ക്കാന്‍ പല തരത്തിലുള്ള 'ഏജന്റു'കള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ പലതും പിന്നീട് വയറിന് പിടിക്കാതെ വരുന്ന സാഹചര്യമുണ്ടായേക്കാം. 

അതേസമയം ഇത്തരം 'ഏജന്റുക'ളുടെയൊന്നും സഹായമില്ലാതെ, പരമ്പരാഗത രീതിയില്‍ ആവിയില്‍ തയ്യാറാക്കുന്ന പോപ്‌കോണ്‍ എന്തുകൊണ്ടും ഒരു നല്ല 'സ്‌നാക്ക്' ആയി കണക്കാക്കാം. ചിപ്‌സ്, അല്ലെങ്കില്‍ അത്തരത്തിലുള്ള 'പാക്കറ്റ് ഫുഡ്‌സ്' വച്ചുനോക്കുമ്പോള്‍ അവയ്ക്ക് പകരം വയ്ക്കാന്‍ ഇത്രയും ഉത്തമമായ മറ്റൊരു 'സ്‌നാക്' കണ്ടെത്താനാകില്ലെന്നതും സത്യം തന്നെ!

click me!