
ഭക്ഷണങ്ങളിലെ പരീക്ഷണങ്ങൾ വളരെ രസകരമായ ഒരു ഭാഗം തന്നെയാണ്. ഭക്ഷണത്തോടും പാചകത്തോടുമെല്ലാം ഇഷ്ടമുള്ളവർക്കാണെങ്കിൽ തീർച്ചയായും ഇത്തരം പരീക്ഷണങ്ങളോടും താൽപര്യം കാണും. എന്നാൽ വ്യത്യസ്തതയ്ക്ക് വേണ്ടി മാത്രം ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം ഭക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിനോട് തീർച്ചയായും മിക്കവരും യോജിക്കില്ല.
പലപ്പോഴും സോഷ്യൽ മീഡിയയിൽ തന്നെ ഇത്തരം വീഡിയോകൾ വരികയും അതിന് വ്യാപക വിമർശനങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിടാറുള്ളൊരു പാചക പരീക്ഷണമാണ് ഐസ്ക്രീമിൽ നടത്തുന്നത്.
മാഗി ഐസ്ക്രീം, ഇഡ്ഡലി ഐസ്ക്രീം, മല്ലിയില ഐസ്ക്രീം, വെളുത്തുള്ളി ഐസ്ക്രീം എന്നിങ്ങനെ ഐസ്ക്രീമിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് കയ്യും കണക്കുമില്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഐസ്ക്രീമിലെ മറ്റൊരു പരീക്ഷണവും ഇതേ രീതിയിൽ സോഷ്യൽ മീഡിയിയൽ വ്യാപകമായി കല്ലേറ് കൊള്ളുകയാണ്.
കെച്ചപ്പ് വച്ച് ഐസ്ക്രീ തയ്യാറാക്കുന്നതാണ് സംഗതി. കേൾക്കുമ്പോൾ തന്നെ മിക്കവകും 'അയ്യേ' എന്ന് പറയുമെന്നത് ഉറപ്പ്. ഇതിന്‍റെ വീഡിയോ കൂടി കണ്ടുകഴിഞ്ഞാൽ തീർച്ചയായും അധികപേരും വിർശിക്കുന്നവരുടെ കൂട്ടത്തിൽ മുൻനിരയിൽ ചെന്നിരിക്കും.
സാധാരണ ഐസ്ക്രീം തയ്യാറാക്കുന്നത് പോലെ പാലും പഞ്ചസാരയുമെല്ലാം ചേർത്ത് അടിച്ചാണ് ഇതും തയ്യാറാക്കുന്നത്. എന്നാൽ ഫ്ളേവറിന് വേണ്ടി ചേർക്കുന്നത് കെച്ചപ്പാണെന്ന് മാത്രം. ഐസ്ക്രീം തയ്യാറാക്കി അത് തണുപ്പിച്ചെടുത്ത് കഴിക്കുമ്പോൾ അതിന്‍റെ കൂടെയും കെച്ചപ്പ് ചേർക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ വീഡിയോയിൽ ഐസ്ക്രീം രുചിച്ചുനോക്കുന്നയാൾ ഐസ്ക്രീമിനൊപ്പം സോസേജും കഴിക്കുന്നുണ്ട്. ഇതും പലരെയും അസ്വസ്ഥതപ്പെടുത്തുന്നതാണ്.
ഐസ്ക്രീമിനെ 'കൊലപാതകം' നടത്തുന്നുവെന്നും, മേലാൽ ഇങ്ങനെയുള്ള പരീക്ഷണങ്ങളുമായി വന്നുപോകരുതെന്നുമെല്ലാം വീഡിയോക്ക് കമന്‍റുകളൾ ലഭിച്ചിട്ടുണ്ട്. അത്രമാത്രം അസ്വസ്ഥതപ്പെടുത്തുന്നതാണ് വീഡിയോ എന്നാണ് അധികപേരുടെയും അഭിപ്രായം. എന്തായാലും ഇത്രയും വിമർശനങ്ങളേറ്റ് വാങ്ങിയ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- ഇഡലി വച്ച് ഐസ്‌ക്രീം; ഇടിവെട്ട് പ്രതിഷേധവുമായി 'ഫുഡ് ലവേഴ്‌സ്'