Asianet News MalayalamAsianet News Malayalam

Viral Video : ഇഡലി വച്ച് ഐസ്‌ക്രീം; ഇടിവെട്ട് പ്രതിഷേധവുമായി 'ഫുഡ് ലവേഴ്‌സ്'

ഇഡലി കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഐസ്‌ക്രീം ആണ് സോഷ്യല്‍ മീഡിയയില്‍ ഭക്ഷണപ്രേമികളുടെ വിമര്‍ശനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. 'ദ ഗ്രേറ്റ് ഇന്ത്യന്‍ ഫുഡീ' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇഡലി ഐസ്‌ക്രീമിന്റെ വീഡിയോ വന്നത്

street food vendor makes idli ice cream
Author
Trivandrum, First Published Apr 18, 2022, 1:00 PM IST

ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകള്‍ ( Viral Video ) സോഷ്യല്‍ മീഡിയയിലൂടെ  ( Social Media ) നമ്മെ തേടിയെത്തുന്നുണ്ട്. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ക്കാണ് കാഴ്ചക്കാര്‍ ഏറെയുമുള്ളത്. 

മുമ്പെല്ലാം വിഭവങ്ങളുടെ റെസിപി അടങ്ങിയ വീഡിയോകളായിരുന്നു കാര്യമായി ഭക്ഷണവുമായി ബന്ധപ്പെട്ട് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ രുചിവൈവിധ്യങ്ങളിലെ പരീക്ഷണങ്ങളാണ് 'ട്രെന്‍ഡ്'. ഇതില്‍ തന്നെ 'സ്ട്രീറ്റ് ഫുഡ്' ആണ് മുന്നിട്ട് നില്‍ക്കുന്നത്. 

തനത് രുചികളുടെ കൂട്ടത്തില്‍ മറ്റ് രുചികള്‍ കൂടി ചേരുമ്പോഴുള്ള പുതുമ പരീക്ഷിക്കുന്നതില്‍ രസം കണ്ടെത്തുകയാണ് കച്ചവടക്കാരും ഫുഡ് ബ്ലോഗേഴ്‌സുമെല്ലാം. ഇത്തരത്തില്‍ പാചകപരീക്ഷണങ്ങള്‍ നടത്തുന്ന ഫുഡ് സ്റ്റാളുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിത്യവും നിരവധി വീഡിയോകളാണ് വരാറുള്ളത്. 

എന്നാല്‍ ഇവയില്‍ ചില വീഡിയോകള്‍ക്കെങ്കിലും ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങളുയരാറുണ്ട്. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പാചകപരീക്ഷണങ്ങളാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പഴി കേള്‍ക്കാറ്. അത്തരത്തില്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഇഡലി കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഐസ്‌ക്രീം ആണ് സോഷ്യല്‍ മീഡിയയില്‍ ഭക്ഷണപ്രേമികളുടെ വിമര്‍ശനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. 'ദ ഗ്രേറ്റ് ഇന്ത്യന്‍ ഫുഡീ' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇഡലി ഐസ്‌ക്രീമിന്റെ വീഡിയോ വന്നത്. സൗത്ത് ദില്ലിയിലെ ലജ്പത് നഗറിലുള്ള ഒരു ഫുഡ് സ്റ്റാളിലാണ് ഈ വ്യത്യസ്തമായ വിഭവം ഉള്ളത്. 

ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്നും വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്. ആദ്യം വേവിച്ചെടുത്ത ഇഡലി ചെറുതായി മുറിക്കുന്നു. ഇതിലേക്ക് സാമ്പാറും ചട്ണിയും ചേര്‍ത്ത ശേഷം ഐസ്‌ക്രീം ചേര്‍ക്കുന്നു. തുടര്‍ന്ന് എല്ലാം നല്ലതുപോലെ യോജിപ്പിച്ചെടുക്കുന്നു. ശേഷം സര്‍വ് ചെയ്യുമ്പോഴും വീണ്ടും ഇഡലിയും സാമ്പാറും ചട്ണിയും ചേര്‍ക്കുന്നുണ്ട്. 

ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തൊരു പരീക്ഷണമാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെ വന്ന അഭിപ്രായം. നല്ല ഭക്ഷണത്തെ നശിപ്പിക്കരുതെന്നും സഹിക്കാനാവുന്നതല്ലെന്നുമെല്ലാം മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നു. കണ്ടിരിക്കാന്‍ തന്നെ ബുദ്ധിമുട്ടാണെന്നാണ് ഇധികപേരുടെയും കമന്റ്. ഏതായാലും ഇത്രയധികം ചര്‍ച്ചകളുണ്ടാക്കിയ വീഡിയോ ഒന്ന് കാണാം...

 

Also Read:- 3 കിലോയുടെ സമൂസ; അഞ്ച് മിനുറ്റിനകം കഴിച്ചുതീര്‍ക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസ്

 

തീന്‍മേശയിലെ വിഭവത്തില്‍ ജീവനോടെ മീന്‍, ഓണ്‍ലൈനില്‍ വൈറലായി വീഡിയോ; ഭക്ഷണമേശയിലെ കൗതുകങ്ങള്‍ പലതും നമ്മള്‍ കണ്ടതാണ്. ജപ്പാനിലെ ഈ കാഴ്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. വിളമ്പി വെച്ച മത്സ്യ വിഭവത്തിലെ ഒരു മീന്‍ വാ തുറക്കുന്നതും ചോപ് സ്റ്റിക്കില്‍ കടിക്കുന്നതുമാണ് വീഡിയോ. ജീവനോടെയാണ് പാത്രത്തില്‍ മീനിനെ ഭക്ഷിക്കാനായി കൊണ്ടുവന്ന് വെച്ചതെന്ന് ചുരുക്കം. സലാഡിനൊപ്പമാണ് മത്സ്യവിഭവം കഴിക്കാനായി കൊണ്ടുവെച്ചത്. കഴിക്കാനായി ചോപ് സ്റ്റിക് നീട്ടുമ്പോള്‍ ജീവനുള്ള മീന്‍ വാ തുറക്കുകയും ചോപ് സ്റ്റിക്കില്‍ കടിക്കുകയും ചെയ്യുന്നു.  ജപ്പാനീസ് സ്വദേശിയായ തക്കാഹിറോ എന്നായാണ് ഇന്‍സ്റ്റ?ഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്...Read More...

Follow Us:
Download App:
  • android
  • ios