ഇതാ അടുത്തൊരു പാചക പരീക്ഷണം കൂടി; രണ്ട് വിഭവങ്ങളെയും നശിപ്പിച്ചുവെന്ന് വിമര്‍ശനം!

By Web TeamFirst Published Feb 17, 2021, 5:59 PM IST
Highlights

ചിക്കന്‍ ബര്‍ഗറിനെ ഐസ്‌ക്രീം രൂപത്തിലാക്കി  മാറ്റുന്നതാണ് വീഡിയോയില്‍ കാണുന്നത്. ചിക്കന്‍ ബര്‍ഗര്‍ ഐസ്‌ക്രീമിന്റെ വീഡിയോ വൈറലായതോടെ വിമര്‍ശനവുമായി ആളുകളും രംഗത്തെത്തി. 

അടുത്തിടെയായി പലരും തങ്ങളുടെ വിരസത മാറ്റാനായി കണ്ടെത്തുന്ന ഒരു വഴിയാണ് പാചക പരീക്ഷണം. ഒരു കോമ്പിനേഷനും ഇല്ലാത്ത വിഭവങ്ങളെയാകാം ചിലര്‍ ഈ പരീക്ഷണത്തില്‍ ഉപയോഗിക്കുന്നത്.  ഇത്തരത്തിലുള്ള പല പാചക പരീക്ഷണങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക, ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുക, തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിക്കുക, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക...തുടങ്ങി പല വിചിത്രമായ ഫുഡ്  കോമ്പിനേഷനുകളും നാം കണ്ടതാണ്. ഇവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ നേടുകയും ചെയ്തു. 

അക്കൂട്ടത്തില്‍ ഇതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. ബര്‍ഗറിലും ഐസ്‌ക്രീമിലുമാണ് ഇത്തവണത്തെ പരീക്ഷണം. ഒരാള്‍ ചിക്കന്‍ ബര്‍ഗറിനെ ഐസ്‌ക്രീം രൂപത്തിലാക്കി  മാറ്റുന്നതാണ് വീഡിയോയില്‍ കാണുന്നത്. മക്‌ഡൊണാള്‍ഡ്‌സ് ചിക്കന്‍ ബര്‍ഗര്‍ പൊതിയില്‍ നിന്ന് തുറക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മയണൈസും സോസും നിറഞ്ഞ ബര്‍ഗറിനെ ഐസ്‌ക്രീമാക്കി മാറ്റുകയാണ് ഇവിടെ. 

അതിനായി ആദ്യം ബര്‍ഗറിനെ കഷ്ണങ്ങളാക്കി മാറ്റുകയാണ്. ശേഷം ചതച്ച് പേസ്റ്റ് രൂപത്തിലാക്കുന്നു. പിന്നീട് ഇതിലേയ്ക്ക് പാലും ക്രീമും ചേര്‍ത്ത് ഐസ്‌ക്രീം പരുവത്തിലാക്കുന്നു. ശേഷം ഒരു ചെറിയ കപ്പില്‍ ഐസ്‌ക്രീം സ്‌കൂപ്പായി നല്‍കുന്നു. 

McDonald's will discontinue Chicken Mac forever after watching this.😂😂 pic.twitter.com/UmfkQOJFqX

— Darshan Pathak (@darshanpathak)

 

ചിക്കന്‍ ബര്‍ഗര്‍ ഐസ്‌ക്രീമിന്റെ വീഡിയോ വൈറലായതോടെ വിമര്‍ശനവുമായി ആളുകളും രംഗത്തെത്തി. ബര്‍ഗറിനെയും ഐസ്‌ക്രീമിനെയും നശിപ്പിച്ചു എന്ന് പലരും കമന്‍റ്  ചെയ്തു. മക്‌ഡൊണാള്‍ഡ്‌സ് ഈ വീഡിയോ കണ്ടാല്‍ ചിക്കന്‍ ബര്‍ഗര്‍ ഉണ്ടാക്കുന്നത് തന്നെ നിര്‍ത്തുമെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

Also Read: ഇതാ വ്യത്യസ്തമായൊരു കേക്ക്; വെെറലായി 'ബർ​ഗർ കേക്ക്'

click me!