Asianet News MalayalamAsianet News Malayalam

ഇതാ വ്യത്യസ്തമായൊരു കേക്ക്; വെെറലായി 'ബർ​ഗർ കേക്ക്'

പത്തോളം ബർ​ഗറുകൾ ചേർത്താണ് ഈ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. വട്ടത്തിൽ നിരത്തിവച്ച ബർ​ഗറുകൾക്ക് നടുവിൽ അടുക്കിവച്ച ബർ​ഗറുകളാണ് ചിത്രത്തിലുള്ളത്.

viral McDonald's Burger Cake Finds Many Takers On The Internet
Author
Trivandrum, First Published Feb 16, 2021, 8:15 PM IST

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു കേക്കിന്റെ ചിത്രമാണ് വെെറലാകുന്നത്. ഈ കേക്കിന്റെ പ്രത്യേകത എന്താണെന്നല്ലേ? സം​ഗതി ഒരു 'ബർ​ഗർ കേക്കാ'ണ്. ‌ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ബർ​ഗർ കേക്കിന്റെ ചിത്രം പങ്കുവച്ചത്.

പത്തോളം ബർ​ഗറുകൾ ചേർത്താണ് ഈ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. വട്ടത്തിൽ നിരത്തിവച്ച ബർ​ഗറുകൾക്ക് നടുവിൽ അടുക്കിവച്ച ബർ​ഗറുകളാണ് ചിത്രത്തിലുള്ളത്. മെഴുകുതിരികളെ അനുസ്മരിപ്പിക്കാൻ ഫ്രഞ്ച് ഫ്രൈസ് മുകളിൽ കുത്തിവച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.

നിരവധി പേരാണ് 'ബർ​ഗർ കേക്കി'ന് ചിത്രത്തിന് താഴേ രസകരമായ കമന്റുകൾ ചെയ്തിരിക്കുന്നത്. ഇത്ര വ്യത്യസ്തമായൊരു കേക്ക് ഇതുവരെയാരും കണ്ടിട്ടുണ്ടാവില്ലെന്നാണ് പലരും പറയുന്നത്.

Birthday cake from r/shittyfoodporn

 

Follow Us:
Download App:
  • android
  • ios