Independence Day 2022 : ഈ സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണ പുട്ട് ഈസിയായി തയ്യാറാക്കാം

By Web TeamFirst Published Aug 14, 2022, 10:55 AM IST
Highlights

ഈ ദിവസം വ്യത്യസ്ത സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കി സ്വാതന്ത്ര്യദിനം ആഘോഷിക്കാം. ത്രിവർണ്ണ സാൻഡ്‌വിച്ചുകൾ ഉണ്ടാക്കുന്നത് മുതൽ ത്രിവർണ്ണ ഇഡ്‌ലികൾ വരെ തയ്യാറാക്കാറുണ്ട്. ഈ സ്വാതന്ത്ര്യദിനത്തിൽ ഒരു ത്രിവർണ്ണ പുട്ട് ഉണ്ടാക്കിയാലോ?

സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു. നമ്മുടെ കുടുംബത്തിനും സുഹൃത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

ഈ ദിവസം വ്യത്യസ്ത സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കി സ്വാതന്ത്ര്യദിനം ആഘോഷിക്കാം. ത്രിവർണ്ണ സാൻഡ്‌വിച്ചുകൾ ഉണ്ടാക്കുന്നത് മുതൽ ത്രിവർണ്ണ ഇഡ്‌ലികൾ വരെ തയ്യാറാക്കാറുണ്ട്. ഈ സ്വാതന്ത്ര്യദിനത്തിൽ ഒരു ത്രിവർണ്ണ പുട്ട് ഉണ്ടാക്കിയാലോ?

വേണ്ട ചേരുവകൾ...

പുട്ടുപൊടി                                             ഒന്നര കപ്പ്
പാലക് ഇല അല്ലെങ്കിൽ പച്ച ചീര    ഒരു പിടി
കാരറ്റ്                                                       2 എണ്ണം
 ഉപ്പ്                                                          ആവശ്യത്തിന്
 വെള്ളം                                                  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം പാലക്ക് ഇല നല്ലത് പോലെ കഴുകി എടുക്കുക. ശേഷം പാലക്ക് ചീര ചെറുതായി അരിഞ്ഞെടുക്കുക. ശേഷം അൽപം വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഇല നന്നായി വെന്ത് കഴിഞ്ഞാൽ തണുക്കാൻ മാറ്റിവയ്ക്കുക. ശേഷം അരക്കപ്പ് പുട്ടുപൊടിയും വേവിച്ച പാലക്ക് ഇലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കണം. മിക്സിയിൽ നിന്നും മാറ്റിയ ശേഷം വെള്ളം വേണമെങ്കിൽ അൽപം വെള്ളം ചേർത്ത് പുട്ട് പൊടി യുടെ പരുവത്തിൽ നനച്ച് എടുക്കണം.

 ഇതുപോലെ കാരറ്റ് കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞ് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. വെന്ത് കഴിഞ്ഞാൽ ക്യാരറ്റ് തണുക്കാൻവയ്ക്കുക. ശേഷം പുട്ടുപൊടിയും ക്യാരറ്റും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. വെള്ള നിറത്തിലുള്ള പുട്ടുപൊടി നനച്ചു വയ്ക്കുക. ഇനി ഒരു പുട്ട് കുറ്റിയിലേക്ക് ആദ്യം തേങ്ങ ചിരകിയത് ഇട്ടു പച്ച നിറത്തിലുള്ള പൊടി, വെള്ള നിറത്തിലുള്ള പൊടി, ഓറഞ്ച് നിറത്തിലുള്ള പൊടി ലെയർ ആക്കി നിറയ്ക്കുക. നന്നായി വേവിച്ചെടുക്കുക. ആവി വരുന്ന ഉടനെതന്നെ പുട്ടുകുറ്റി മാറ്റുക. ഹെൽത്തിയും രുചികരവുമായ ത്രിവർണ്ണ പുട്ട് തയ്യാറായി....

ബ്രേക്ക് ഫാസ്റ്റിന് രുചികരമായ ​ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

click me!