പറക്കും ദോശയുടെ വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു വെറൈറ്റി ദോശ തയ്യാറാക്കുന്നതിന്‍റെ വീഡിയോയും വൈറലാവുകയാണ്.  

ദോശ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. അത്രയ്ക്കും വൈവിധ്യമാര്‍ന്നതാണ് ഈ തെന്നിന്ത്യന്‍ വിഭവം. മലയാളികളുടെ പ്രഭാത ഭക്ഷണത്തില്‍ ദോശയ്ക്കുള്ള സ്ഥാനവും വലുതാണ്. ദോശപ്രേമികളെ ആകര്‍ഷിക്കുന്ന നിരവധി പരീക്ഷണങ്ങള്‍ നാം കണ്ടിട്ടുണ്ട്.

പറക്കും ദോശയുടെ വീഡിയോ അത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു വെറൈറ്റി ദോശ തയ്യാറാക്കുന്നതിന്‍റെ വീഡിയോയും വൈറലാവുകയാണ്. ഇന്‍ഡോറിലാണ് ഈ വെറൈറ്റി ദോശ തയ്യാറാക്കിയിരിക്കുന്നത്. ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഫുഡ് വ്‌ളോഗ്ഗിങ്ങ് ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

തവയിലേക്ക് ദോശമാവ് ഒഴിച്ച ശേഷം മസാലക്കൂട്ടുകളും ചെറുതായി അരിഞ്ഞ പച്ചക്കറികളും ചേര്‍ക്കും. തീ കൂട്ടി വച്ചാണ് ഈ ദോശ ചുട്ടെടുക്കുന്നത്. മസാല നിരത്തി വെച്ച ദോശയ്ക്കരികിലേക്ക് ഫാന്‍ കൊണ്ടുവരുന്നതോടെ തീപ്പൊരികള്‍ പാറുന്നതും കാണാം. തീപ്പൊരികള്‍ കൊണ്ടു പാകപ്പെടുത്തിയ ദോശ മടക്കി അതിനു മുകളിലേയ്ക്ക് ധാരാളം ചീസും വിതറും.

View post on Instagram

സംഭവം വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ഇത് അപകടം പിടിച്ചതാണെന്നാണ് പലരുടെയും അഭിപ്രായം. 

Also Read: മുത്തുവിന്റെ 'രജനീകാന്ത് സ്‌റ്റൈല്‍ ദോശ'യ്ക്ക് വൻഡിമാന്റ്, വീഡിയോ കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona