കിടിലൻ രുചിയിൽ റവ ഊത്തപ്പം തയ്യാറാക്കാം

Published : Feb 21, 2025, 03:57 PM ISTUpdated : Feb 21, 2025, 04:55 PM IST
കിടിലൻ രുചിയിൽ റവ ഊത്തപ്പം തയ്യാറാക്കാം

Synopsis

പ്രാതലിന് സ്പെഷ്യൽ റവ ഊത്തപ്പം തയ്യാറാക്കിയാലോ?. അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിച്ച്.   

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

പ്രാതലിന് സ്പെഷ്യൽ റവ ഊത്തപ്പം തയ്യാറാക്കിയാലോ?. 

വേണ്ട ചേരുവകൾ

റവ                            1 കപ്പ് 
വെള്ളം                    3 ഗ്ലാസ്‌ 
ഉപ്പ്                            1 സ്പൂൺ 
സവാള                      2 എണ്ണം 

തയ്യാറാക്കുന്ന വിധം 

ആദ്യം റവ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കുതിരാൻ ആയിട്ട് വയ്ക്കുക. കുതിർന്നതിനുശേഷം ഇതൊന്നു അരച്ചെടുക്കുക.  അരച്ച മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം മാവ് കുറച്ച് സമയം ഒന്ന് അടച്ചു വയ്ക്കുക. ഒരു നാല് മണിക്കൂറെങ്കിലും അടച്ചു വച്ചതിനുശേഷം ഒരു ദോശക്കല്ല് വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് മാവ് ദോശക്ക് പരത്തുന്നത് പോലെ പരത്തി എടുക്കുക. അതിനു മുകളിലായിട്ട് സവാള വട്ടത്തിൽ അരിഞ്ഞത് വച്ചുകൊടുക്കുക.  ശേഷം ഇതിനെ രണ്ട് സൈഡും മൊരിയിച്ച് എടുക്കുക. ഇതിനു മുകളിലായിട്ട് വേണമെങ്കിൽ മാത്രം കുറച്ച് നെയ്യ് പുരട്ടി രണ്ട് സൈഡും മൊരിയിച്ച് എടുക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ ഒരു കളർഫുൾ സാലഡ് ; റെസിപ്പി

 

PREV
click me!

Recommended Stories

ശരീരഭാരം നിയന്ത്രിക്കുന്നതിന് രാവിലെ കുടിക്കേണ്ട 7 പാനീയങ്ങൾ
ക്യാൻസർ വരുന്നതിനെ തടയാൻ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 4 പഴങ്ങൾ