ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ ആരോ​ഗ്യകരമായതും ടേസ്റ്റിയുമായ ഈ മിക്‌സഡ് വെജിറ്റബിൾ സലാഡ് നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താവുന്നതാണ്. 

വേണ്ട ചേരുവകൾ

  • സവാള 1 എണ്ണം 
  • ക്യാരറ്റ് 1 കപ്പ്‌ 
  • തേങ്ങ 1 കപ്പ്‌ 
  • കുരുമുളക് പൊടി 1 സ്പൂൺ 
  • മിക്സഡ് ഹെർബ്സ് 1 സ്പൂൺ 
  • മുളക് ചതച്ചത് 1 സ്പൂൺ 
  • വെള്ളരിക്ക 2 കപ്പ് 
  • തക്കാളി 1 കപ്പ് 
  • പച്ചമുളക് 2 സ്പൂൺ 
  • മല്ലിയില 1 സ്പൂൺ 
  • ഒലിവ് ഓയിൽ 2 സ്പൂൺ 
  • ഉപ്പ് 1 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ആവശ്യത്തിന് സവാള, തക്കാളി, വെള്ളരിക്ക, പച്ചമുളക്, ക്യാരറ്റ്, മല്ലിയില, ഒലിവ് ഓയിൽ ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുറച്ച് തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് കുരുമുളകുപൊടിയും മിക്സഡ് ഹെർബും ചേർത്ത് കൊടുത്ത് കുറച്ച് മുളക് ചതച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. 

ഹെല്‍ത്തി മിക്സഡ് വെജിറ്റബിൾ റവ ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി

MIXED VEG SALSA || Treat this Quick Healthy Salad For Breakfast/Lunch/Evening Snack/Dinner