ഇതുപോലെ എളുപ്പത്തില്‍ തണ്ണിമത്തന്‍ മുറിക്കാന്‍ പറ്റുമോ? വൈറലായി യുവാവിന്‍റെ വീഡിയോ

Published : Sep 07, 2025, 01:47 PM IST
watermelon

Synopsis

കൊറിയയില്‍ നിന്നുള്ള യുവാവിന്റെ പങ്കാളി റെക്കോഡ് ചെയ്ത വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായത്.

ഫുഡുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ സൈബര്‍ ലോകത്ത് പ്രചരിക്കാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ വളരെ പെട്ടെന്ന് തണ്ണിമത്തന്‍ മുറിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

കൊറിയയില്‍ നിന്നുള്ള യുവാവിന്റെ പങ്കാളി റെക്കോഡ് ചെയ്ത വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായത്. യുവാവ് തണ്ണിമത്തന്‍ കൈയിലെടുത്ത് വളരെ എളുപ്പത്തില്‍ തൊലി ചെത്തുന്നതാണ് വീഡിയോയിലുള്ളത്. ഇതുപോലെ ഒരു ആപ്പിളിന്റെ തൊലികളയാന്‍ പോലും എനിക്ക് കഴിയില്ല എന്ന് കുറിച്ചുകൊണ്ടാണ് യുവതി വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ഇങ്ങനെ ഇത്ര എളുപ്പത്തില്‍ തണ്ണിമത്തന്‍റെ തൊലി കളയാമെന്ന് അറിയില്ലായിരുന്നു എന്നാണ് പലരുടെയും കമന്‍റ്.  ജീവിതത്തില്‍ ഇന്നേവരെ ഇങ്ങനൊരു പ്രവൃത്തി കണ്ടിട്ടില്ലെന്നും ഇത് വേറെ ലെവലാണെന്നുമെല്ലാം കമന്റുകളുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍