ചൂടുപാലാണോ തണുത്തതാണോ ആരോഗ്യത്തിന് നല്ലത്? അറിയേണ്ടതെല്ലാം

Published : May 24, 2026, 04:57 PM IST
milk

Synopsis

നമ്മളിൽ പലരും രാവിലെ എഴുന്നേറ്റാലുടനെയും രാത്രി ഉറങ്ങുന്നതിന് മുൻപും പാൽ കുടിക്കുന്ന ശീലമുള്ളവരാണ്. എന്നാൽ പാൽ ചൂടോടെ കുടിക്കുന്നതാണോ തണുപ്പിച്ച് കുടിക്കുന്നതാണോ നല്ലത്.

പാൽ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഓർമ്മയിൽ വരുന്നത് അതിലെ കാൽസ്യവും പ്രോട്ടീനുമാണ്. അതുകൊണ്ടുതന്നെ പാലിനെ ഒരു സമ്പൂർണ്ണ ആഹാരം എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മളിൽ പലരും രാവിലെ എഴുന്നേറ്റാലുടനെയും രാത്രി ഉറങ്ങുന്നതിന് മുൻപും പാൽ കുടിക്കുന്ന ശീലമുള്ളവരാണ്. എന്നാൽ പാൽ ചൂടോടെ കുടിക്കുന്നതാണോ തണുപ്പിച്ച് കുടിക്കുന്നതാണോ നല്ലത്. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

ചൂടുപാലിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

ചൂടുപാൽ കുടിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ നിരവധിയാണ്. പ്രത്യേകിച്ച് രാത്രിയിൽ ചൂടുപാൽ കുടിക്കുന്നത് ഒരു ശീലം മാത്രമല്ല, അതിന് ശാസ്ത്രീയമായ കാരണങ്ങളുമുണ്ട്.

  1. ദഹനത്തിന് ഏറ്റവും മികച്ചത്: പാൽ ചൂടാക്കുമ്പോൾ അതിലെ പ്രോട്ടീനും കൊഴുപ്പും വിഘടിച്ച് ദഹിക്കാൻ എളുപ്പമുള്ള രൂപത്തിലാകും. ലാക്ടോസ് അലർജിയോ ദഹനപ്രശ്നങ്ങളോ ഉള്ളവർക്ക് ചൂടുപാൽ കുടിക്കുന്നതാണ് നല്ലത്.

2. സുഖമായ ഉറക്കത്തിന്: ചൂടുപാലിൽ ട്രിപ്റ്റോഫാൻ എന്നൊരു അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന് വിശ്രമം നൽകി ഉറക്കം വരാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ഇളംചൂടുപാൽ കുടിച്ചാൽ ദിവസത്തെ ക്ഷീണമൊക്കെ മാറി സുഖമായി ഉറങ്ങാം.

3. പെട്ടെന്ന് ഊർജ്ജം നൽകും: പാലിൽ അല്പം ബദാമോ തേനോ ചേർത്ത് ചൂടോടെ കുടിച്ചാൽ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം ലഭിക്കും. ജലദോഷവും ചുമയുമുണ്ടെങ്കിൽ ചൂടുപാലിൽ മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

4. ശ്രദ്ധിക്കുക: ഒരുപാട് ചൂടുള്ള പാൽ കുടിക്കുന്നത് വായും തൊണ്ടയും പൊള്ളാൻ കാരണമാകും. ഇത് പല്ലിന്റെ ഇനാമലിനെയും ദോഷകരമായി ബാധിച്ചേക്കാം. എപ്പോഴും ഇളംചൂടുള്ള പാൽ കുടിക്കുന്നതാണ് സുരക്ഷിതം.

തണുത്ത പാലിന്റെ ഗുണങ്ങൾ

വേനൽക്കാലത്ത് തണുത്ത പാൽ കുടിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. ഇത് ദാഹം ശമിപ്പിക്കാൻ മാത്രമല്ല, ശരീരത്തിൽ മറ്റ് പല ഗുണങ്ങളും നൽകുന്നുണ്ട്.

  1. അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും മരുന്ന്: നിങ്ങൾക്ക് ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പ്രശ്നമുണ്ടെങ്കിൽ തണുത്ത പാൽ കുടിക്കുന്നതാണ് നല്ലത്. തണുത്ത പാൽ വയറ്റിലെ ആസിഡിന്റെ വീര്യം കുറയ്ക്കുകയും നെഞ്ചെരിച്ചിൽ പെട്ടെന്ന് നിർത്തുകയും ചെയ്യും.

2. ശരീരം തണുപ്പിക്കുന്നു: വേനൽക്കാലത്ത് ശരീരത്തിലെ ചൂട് കൂടുമ്പോൾ തണുത്ത പാൽ കുടിക്കുന്നത് ശരീരം ഉള്ളിൽ നിന്ന് തണുക്കാൻ സഹായിക്കും. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും നല്ലതാണ്.

3. ചർമ്മത്തിന്റെ ആരോഗ്യം: തണുത്ത പാൽ കുടിക്കുന്നതും അതുകൊണ്ട് മുഖം കഴുകുന്നതും ചർമ്മത്തിന് തിളക്കം നൽകാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കും.

4. ശ്രദ്ധിക്കുക: സൈനസ്, ആസ്ത്മ, അല്ലെങ്കിൽ ഇടയ്ക്കിടെ ജലദോഷം വരുന്ന പ്രശ്നമുള്ളവർ തണുത്ത പാൽ കുടിക്കരുത്. ഇത് തൊണ്ടവേദനയും ശ്വാസതടസ്സവും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

നിങ്ങൾക്ക് ഉറക്കപ്രശ്നങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ ദഹനം സുഗമമാക്കണമെന്നുണ്ടെങ്കിൽ ചൂടുപാൽ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് അസിഡിറ്റി പ്രശ്നമുണ്ടെങ്കിൽ അല്ലെങ്കിൽ വേനൽച്ചൂടിൽ നിന്ന് ആശ്വാസം വേണമെങ്കിൽ തണുത്ത പാൽ ആണ് ഏറ്റവും നല്ലത്. ഇത് പൂർണ്ണമായും നിങ്ങളുടെ ആവശ്യത്തെ ആശ്രയിച്ചിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ദിവസവും മത്തൻ വിത്ത് കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ
രക്തസമ്മർദ്ദം സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ